ഭൂമിദേവിയെയും ഭാരത് മാതായെയും അധിക്ഷേപിച്ചു സംസാരിക്കുന്നത് ഹൈന്ദവ മതവികാരങ്ങൾ വ്രണപ്പെടുന്ന നടപടിയാണെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കുറ്റകൃത്യമാണ്. കന്യാകുമാരിയിലെ ക്രിസ്ത്യൻ മതപുരോഹിതനായ ജോർജ് പൊന്നുസ്വാമിക്കെതിരെ കഴിഞ്ഞ ജൂലൈ മാസത്തിൽ പോലീസ് കേസ് എടുത്തിരുന്നു. 

അദ്ദേഹം ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി എന്നതിനായിരുന്നു കേസ്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് അപേക്ഷിച്ചുള്ള അദ്ദേഹത്തിന്റെ ഹർജി കോടതി തള്ളി. 

ഒരു യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദപരാമർശങ്ങൾ കടന്നുവന്നത്: ഷൂസ് ധരിക്കാതെ നടന്നാൽ കാലിൽ ചില രോഗങ്ങൾ പിടിപെടും. കാരണം, ഭൂമിദേവിയും ഭാരത് മാതായും അത്തരം രോഗങ്ങൾ ഉണ്ടാക്കുന്നു. 

ഭൂമിദേവിയെയും ഭാരത് മാതായെയും ഹിന്ദു മതവിശ്വാസികൾ ദൈവങ്ങളായി കണക്കാക്കുന്നതിനാൽ പുരോഹിതന്റെ പരാമർശങ്ങൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇതു മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.

Content Highlights: Ridiculing Hindu Gods is an Offence; says Madras HC