ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി, താങ്കള്‍ക്ക് എതിരെയുള്ളത് അഴിമതി കേസ് അല്ലേ? വിചാരണയെ എന്തിന് ഭയപ്പെടുന്നു? മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോട് കര്‍ണാടക ഹൈക്കോടതി ചോദിച്ചു.
അഴിമതി കേസില്‍ തുടര്‍നടപടി വേണമെന്നാണല്ലോ വിജിലന്‍സ് കോടതി പറയുന്നത്. അതില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. വിജിലന്‍സ് കോടതി നടപടിക്ക് എതിരെ കുമാരസ്വാമി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കേസില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും അതിന് കാരണങ്ങള്‍ ഇല്ലെന്നുമാണ് കുമാരസ്വാമി വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്. കേസ് തുടര്‍ന്ന് പോകട്ടെ. അതിനുള്ള തെളിവുകള്‍ വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞതായി തനിക്ക് ബോധ്യപ്പെടുന്നുവെന്ന് വിജിലന്‍സ് ജഡ്ജി പറഞ്ഞു.
'തെളിവുകള്‍ പരിശോധിക്കേണ്ടത് വിജിലന്‍സ് കോടതിയാണ്. മുന്‍ മുഖ്യമന്ത്രിക്ക് അതിനെ എതിര്‍ക്കാനുള്ള അവസരം കിട്ടുമല്ലോ. വിചാരണ കഴിയുമ്പോള്‍ സത്യമെന്തെന്ന് അറിയാം. അതിനാല്‍ ഇപ്പോള്‍ കേസ് നടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ അഭിപ്രായം.
Content Highlights: Respected former CM, You must go through trials, says Karnataka High Court