'കേസിന്റെ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന പ്രതിയുടെ ദുരിതവും മനോവേദനയും കണക്കിലെടുത്തേ പറ്റൂ.' ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രഹ്‌മണ്യം പ്രസാദിന്റെ നിരീക്ഷണമാണിത്. ഒരു പ്രതിക്ക് ഇങ്ങനെയുള്ള ദുരവസ്ഥ ഉണ്ടാകാൻ പാടില്ല. അത് അന്യായവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ നീണ്ട ഒമ്പത് വർഷങ്ങളായി വിചാരണ തടവുകാരനായി കഴിഞ്ഞ അതുൽ അഗർവാൾ എന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി.

വിചാരണ വേഗത്തിലായില്ലെങ്കിൽ പ്രതികളുടെ മൗലികാവകാശം ലംഘിക്കപ്പെടുമെന്നുള്ള സുപ്രീം കോടതി വിധി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ലഹരിമരുന്ന് കേസിലെ പ്രതിയാണ് അതുൽ. ഇത്തരം കേസുകളിലെ പ്രതിക്ക് കഠിനശിക്ഷ വേണം. എന്നാൽ, വിചാരണ നീളുന്നതിനാൽ അന്യായ തടവിൽ കഴിയേണ്ടിവരിക ക്രൂരമാണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം നൽകിയത്.

Content Highlights: Protracted trial injustice, cruel; The Delhi High Court granted bail to the accused