ചില രാഷ്ട്രീയക്കാരും ജനപ്രതിനിധികളും കോവിഡ് മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുകയും പൂഴ്ത്തിവെക്കുകയും ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഡല്‍ഹി ഹൈക്കോടതി അതിനെതിരെ ആഞ്ഞടിച്ചു. ഡല്‍ഹി പോലീസ് അന്വേഷിച്ച് സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി പോലീസ് പിന്മാറരുതെന്നും കോടതി പറഞ്ഞു. അന്വേഷണം പ്രഹസനമാക്കരുത്.

ചില ഡോക്ടര്‍മാരില്‍നിന്നാണ് മരുന്നുകള്‍ രാഷ്ട്രീയക്കാരുടെ കൈയില്‍ എത്തിയത്. അഭിഭാഷകനായ വിരാഗ് ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. രാഷ്ട്രീയക്കാര്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നുവെന്നായിരുന്നു ആരോപണം. പാവപ്പെട്ടവര്‍ മരുന്നിന് വേണ്ടി വലയുമ്പോള്‍ ഈ ദുഃസ്ഥിതി ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തങ്ങളുടെ സ്വന്തക്കാര്‍ക്കും മറ്റും രാഷ്ട്രീയക്കാര്‍ മരുന്ന് നല്‍കുന്നു.

രാഷ്ട്രീയക്കാരുടെ പക്കല്‍ മരുന്നുകള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കണം. അത് കണ്ടെത്തിയാല്‍ മരുന്നുകള്‍ ആരോഗ്യവകുപ്പ് മേധാവിക്ക് പോലീസ് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. പ്രാരംഭ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ഏതായാലും നടക്കുന്നുണ്ട്. എന്നാല്‍ ചില നേതാക്കളുടെ പേര് പുറത്തുവന്നിട്ടുണ്ട്.

Content Highlights: Politicians hoarded covid 19 Medicines? Delhi HC directs Police investigation