ലിനീകരണം മൂലം ഇന്ത്യയില്‍ സമീപകാലത്ത് 60,000 പേര്‍ മരിച്ചിട്ടുണ്ട്. ഒരു ഞെട്ടലോടെയാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ പ്രതികരിച്ചത്. 1985 ലെ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ മരിച്ചവരെ കൂട്ടാതെയാണിത്.

കേന്ദ്ര സര്‍ക്കാര്‍ ഈ ഗൗരവപ്പെട്ട വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു? 

മലിനീകരണം മൂലം ജനങ്ങള്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ളത് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അലക്ഷ്യമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.

പെന്‍കോക്ക്(പെട്രോളിയം കോക്ക്) ഇറക്കുമതി നിരോധിച്ചിട്ടുള്ള ഉത്തരവാണ് സുപ്രീം കോടതി പരിഗണിച്ചത്. ഈ നിരോധനം കോടതിയാണ് ഏര്‍പ്പെടുത്തിയത്. എം.സി.മേത്ത നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണിത്.

എണ്ണ ശുദ്ധീകരണശാലകളില്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ഉത്പന്നമാണ് പെന്‍കോക്ക്. ഇരുമ്പ് വ്യവസായങ്ങളില്‍ ഇന്ധനമായി ഇതാവശ്യമുണ്ട്. എന്നാല്‍ കാര്‍ബണ്‍ പുറത്തുവിട്ട് ഗൗരവപ്പെട്ട മലിനീകരണം ഇതുണ്ടാക്കുന്നു.

60,000 പേര്‍ മലിനീകരണം മൂലം മരിച്ചിട്ടും ഫലപ്രദമായ എന്ത് നടപടി കേന്ദ്രസര്‍ക്കാര്‍ എടുത്തുവെന്ന് സുപ്രീം കോടതി ചോദിച്ചു. 'വ്യവസായങ്ങളേക്കാള്‍ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം.' കോടതി വ്യക്തമാക്കി. ഡല്‍ഹിക്ക് സമീപമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഇരുമ്പ് വ്യവസായത്തില്‍ പെന്‍കോക്ക് ഉപയോഗിക്കുന്നതാണ് കോടതി ഇക്കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ നിരോധിച്ചത്.

പെന്‍കോക്ക് ഏതെല്ലാം വ്യവസായങ്ങള്‍ക്ക് ആവശ്യമാണ്? മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എത്രകണ്ട് ഫലപ്രദമായി നടപ്പിലാക്കാം. എന്നത് സംബന്ധിച്ച് കേന്ദ്രം മാര്‍ഗരേഖകള്‍ രൂപീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചില വ്യവസായങ്ങള്‍ക്ക് പ്രസ്തുത നിരോധനം നീക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. 

പെന്‍കോക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചപ്പോള്‍ അത് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന് അന്വേഷിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ കേന്ദ്രം നിയോഗിച്ചിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇറക്കുമതിയാണ് കേന്ദ്രത്തിന്റെ താത്പര്യം. ജനജീവിതത്തെക്കുറിച്ച് സര്‍ക്കാറിന് ആകാംക്ഷയൊന്നുമില്ലേ? ഇതാണ് കോടതി വീണ്ടും ചോദിച്ചത്.

നിരോധനം നീക്കാന്‍ കോടതി തയ്യാറായില്ല. കൂടുതല്‍ വാദം കോള്‍ക്കാന്‍ ഹര്‍ജി മാറ്റിവച്ചിട്ടുണ്ട്.