ശുപത്രിയില്‍ വെന്റിലേറ്ററുകള്‍ കിട്ടാനില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ കൈമലര്‍ത്തരുത്. കോവിഡ് കാലത്ത് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമായിരിക്കണം. എല്ലാ രോഗികളുടെയും ജീവന്‍ രക്ഷിച്ചേ പറ്റൂ. അതില്‍ വിട്ടുവീഴ്ചയില്ല. ബോംബെ ഹൈക്കോടതി കനത്ത സ്വരത്തില്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

വേണ്ടത്ര വെന്റിലേറ്ററുകള്‍ കോവിഡ് രോഗിക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ചുമതല. വെന്റിലേറ്ററുകള്‍ കണ്ടെത്തണം. അതിനായി ഫണ്ട് മാറ്റിവെച്ചേ പറ്റൂ. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഈ ചുമതല നിറവേറ്റണം. ഒരു ക്ഷേമ രാഷ്ട്രത്തില്‍ അത് സര്‍ക്കാറിന്റെ ഭരണഘടനാ ചുമതലകൂടിയാണെന്നും ഹൈക്കോടതി പറഞ്ഞു.

'ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. വേണ്ടത്ര കിടക്കയും വേണം. ഒരു രോഗിയെയും ഉപേക്ഷിക്കാന്‍ പാടില്ല.' ഇതായിരിക്കണം സര്‍ക്കാറിന്റെ ലക്ഷ്യം. നാഗ്പൂരില്‍ കോവിഡ് സ്ഥിതി രൂക്ഷമായതറിഞ്ഞപ്പോള്‍ സ്വമേധയാ കേസ് എടുത്തുകൊണ്ടാണ് സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്. കോവിഡ് ചികിത്സ ഫലപ്രദമാക്കാനാണ് ഹൈക്കോടതി ഉത്തരവുകള്‍ നല്‍കിയത്.

കോവിഡ് ചികിത്സാ രീതികള്‍ പൂര്‍ണമായും ഫലപ്രദമാക്കണം. ഇതു സംബന്ധിച്ച് ഒരു പരാതിയും ഉണ്ടാകരുത്. ഹൈക്കോടതി വ്യക്തമാക്കി. കാരണം അത്രയ്ക്ക് അടിയന്തരഘട്ടമാണ് നാട് നേരിടുന്നത്. കോടതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നോട്ടുവന്നു കഴിഞ്ഞു.

അഹമ്മദാബാദ് നഗരത്തില്‍ വൈകുന്നേരങ്ങളില്‍ നൂറ് കണക്കിന് യുവതിയുവാക്കള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ഗുജറാത്ത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി വേണം. ചില രാഷ്ട്രീയ നേതാക്കളും മാസ്‌ക് ഇല്ലാതെ പ്രകടനങ്ങള്‍ നടത്തുന്നതും അനുവദിച്ചുകൂടാ എന്നും ഹൈക്കോടതി പറഞ്ഞു. നേതാക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ സാധാരണക്കാരും അത് പിന്‍തുടരും. അതിനാല്‍ സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

Content Highlights: Non-Availability Of ICU Ventilators not an excuse: Bombay High Court