രു യുവതിയെ പ്രതി നാടകീയമായി കൊലപ്പെടുത്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊന്നു. അതിനു ശേഷം വയറു കീറി. കരള്‍ മുറിച്ചെടുത്തു. മറ്റു ചില അവയവങ്ങളും. അതൊരു പാത്രത്തിലാക്കി. പിന്നീട് നേരിയ കമ്പികൊണ്ടു വയറു തുന്നിക്കെട്ടി. യുവതിയുടെ വസ്ത്രങ്ങളില്‍ ചിലതു വയറില്‍ നിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു സംഭവം.

പ്രതിയായ രാജസ്ഥാന്‍ സ്വദേശി മോഹന്‍ സിംഗിന് സെഷന്‍സ് കോടതി വധശിക്ഷ നല്‍കി. ഹൈക്കോടതി ശരിവെച്ചു. അതിനെതിരെയായിരുന്നു സുപ്രീം കോടതിയില്‍ അപ്പീല്‍.

പ്രതിക്ക് വക്കീലിനെ ഏര്‍പ്പെടുത്താന്‍ ഫീസിന് പണം ഇല്ലായിരുന്നു. അതിനാല്‍ സുപ്രീം കോടതി സൗജന്യ നിയമസഹായം നല്‍കി. ഒരു വക്കീലിനെ ഏര്‍പ്പെടുത്തി.

ഇങ്ങനെയുള്ള ഒരു പ്രതിയെ പിശാചായിട്ടു മാത്രമേ കാണാനാകൂ എന്ന് സുപ്രീം കോടതി പറഞ്ഞു. നാടകീയമായ കൊല. പ്രതിക്ക് ശസ്ത്രക്രിയ അറിയാമോ? അതുകൊണ്ടല്ലേ വയറു കീറിയ ശേഷം തുന്നിക്കെട്ടിയത്- സുപ്രീം കോടതി പ്രതികരിച്ചു. 

ഏതായാലും ബന്ധപ്പെട്ട രേഖകള്‍ ഞങ്ങള്‍ സൂക്ഷ്മമായി നോക്കട്ടെ. പ്രത്യേകിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പാര്‍ട്ട് - കോടതി പറഞ്ഞു.

അതിനാല്‍ വധശിക്ഷ തല്‍ക്കാലം നിര്‍ത്തിവെക്കുന്നു. അടുത്ത ആഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. പൈശാചികമായ കുറ്റകൃത്യത്തെക്കുറിച്ച് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlights: Is the brutal killer really a devil? Ask Supreme court