രണ്ട് യുവാക്കളെ അന്യായമായ കസ്റ്റഡിയില്‍ വെക്കാനുള്ള ഉത്തരവിട്ട ആര്‍.ഡി.ഒയും അതിന് വഴിയൊരുക്കിയ പോലീസുകാരും നഷ്ടപരിഹാരമായി അര ലക്ഷം രൂപ വീതം നല്‍കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. ഈ തുക അതിന് ഉത്തരവാദികളായവരില്‍നിന്നു തിരിച്ചുപിടിക്കാനും മഹാരാഷ്ട്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.
2013-ലാണ് സംഭവം. ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അരുണ്‍ തഗാഡിനെയും സഹോദരനെയും ബീഡ് ജില്ലയിലെ പോലീസ് പിടികൂടിയത്. എന്നാല്‍, ഇരുവര്‍ക്കും മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കി. കോടതിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഇതേ പോലീസ് തന്നെ വീണ്ടും പിടികൂടി.
നിജസ്ഥിതി പരിശോധിക്കാതെ ആര്‍.ഡി.ഒ. ഉത്തരവിട്ടതുമൂലം ഇരുവര്‍ക്കും തുടര്‍ന്ന് ആറ് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ഇതിന് എതിരെയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി.
പോലീസ് ദുരുദ്ദേശപരമായി എടുത്ത നടപടി ആര്‍.ഡി.ഒ. പരിശോധിക്കാതെ അലക്ഷ്യമായി സ്വീകരിച്ച നടപടിയായിപ്പോയെന്ന് ഹൈക്കോടതി നിശിതമായി കുറ്റപ്പെടുത്തി. ആര്‍.ഡി.ഒയെ തല്‍സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് അന്യായവും നിയമവിരുദ്ധവുമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
അതിനാല്‍ രണ്ട് പേര്‍ക്കും നഷ്ടപരിഹാരം നല്‍കാതെ നിവൃത്തിയില്ല. ഇത്തരം നടപടികള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ആണെന്ന് കോടതി പറഞ്ഞു.
Content Highlights: Illegal custody: Police and RDO should give compensation- Mumbai High Court