ഹൈക്കോടതി അങ്കണത്തില്‍ ഒരു മസ്ജിദ് നിലനില്‍ക്കുന്നത് തെറ്റായ സന്ദേശം നല്‍കും. അതിനാല്‍ മസ്ജിദ് ഒഴിയുക. അലഹബാദ് ഹൈക്കോടതിയാണ് കോളിളക്കം സൃഷ്ടിച്ച ഈ ഉത്തരവ് നല്‍കിയിട്ടുള്ളത്.

മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെട്ടോ? തെരുവില്‍ ചോര ചിന്തുമോ? ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമോ? അതാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഉറ്റുനോക്കുന്നത്. ബാബറ് മസ്ജിദ് മൂലം യു.പി.യില്‍ തീപടര്‍ന്നത് ആരും മറന്നിട്ടില്ല. 

അലഹബാദ് ഹൈക്കോടതി അങ്കണത്തിലുള്ള മസ്ജിദ് നീക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. അഭിലാഷ് ശുക്ല നല്‍കിയ ഹര്‍ജിയാണ് കോടതി പരിശോധിച്ചത്. കോടതിയുടെ സ്ഥലത്ത് കയ്യേറ്റം നടത്തിയാണ് യു.പി. സുന്നി വഖഫ് ഈ മസ്ജിദ്  നിര്‍മ്മിച്ചതെന്ന് ഹൈക്കോടതി കണ്ടെത്തി. ഏതാണ്ട് 7600 ചതുരശ്ര മീറ്റര്‍ സ്ഥലമാണുള്ളത്.

ബന്ധപ്പെട്ട തദ്ദേശ അധികൃതരുടെ അനുമതി ഇല്ലാതെയാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. എല്ലാ മതങ്ങളെയും ആദരിക്കും. അതുപോലെ ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക താത്പര്യം കാണിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യില്ല. അങ്ങിനെയിരിക്കെ മസ്ജിദ്  ഹൈക്കോടതി എന്ന പേരില്‍ കോടതി അങ്കണത്തില്‍ മസ്ജിദ് നിലനില്‍ക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി പറഞ്ഞു.

മസ്ജിദ് ഒഴിയാന്‍ സുന്നി വഖഫിന് കോടതി ഉത്തരവ് നല്‍കി. ഹൈക്കോടതി രജ്സ്ട്രാറാണ് അത് ഏറ്റെടുക്കേണ്ടത്,. ഒഴിയില്ലെങ്കില്‍ പോലീസിന്റെ സഹായത്തോടെ അത് ഏറ്റെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഉത്തരവ് നല്‍കി. മസ്ജിദുമായി ബന്ധപ്പെട്ടിരിക്കുന്ന മുസ്ലീം അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നവരാണ്. ഈ വിധി അവര്‍ ബഹുമാനിക്കണമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

Content Highlights: Niyamavedi, Niyamavedhi, Allahabad High Court, Masjid, Removal, Law Issues, Cour Order, Religion, Secularism, Islam, Muslim, Babri Masjid