രു വിധവയെ ജില്ലയില്‍നിന്ന് പുറത്താക്കിയ സബ് കളക്ടര്‍ മനുഷ്യത്വം കാണിക്കേണ്ടിയിരുന്നു. അതു മാത്രമല്ല, നിയമം ലംഘിച്ചാണ് കളക്ടര്‍ പ്രവര്‍ത്തിച്ചതെന്നും ഗുജറാത്ത് ഹൈക്കോടതി കുറ്റപ്പെടുത്തി. മദ്യനിരോധന നിയമം ലംഘിച്ച സ്ത്രീ 60 രൂപയുടെ ഇടപാട് നടത്തിയെന്നാണ് പോലീസ് കേസ്. അതിനാല്‍ ഗുജറാത്തിലെ നിയമമനുസരിച്ച് ഇവരെ ആറു മാസത്തേക്ക് ജില്ലയില്‍നിന്നു പുറത്താക്കാം. 

പക്ഷെ, നിയമവ്യവസ്ഥ പരിശോധിച്ച സബ് കളക്ടര്‍ സ്വാഭാവികനീതി ലംഘിച്ച് ഉത്തരവിട്ടത് കടുത്ത നിയമലംഘനമായിപ്പോയി. ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് സ്ത്രീക്ക് എന്താണു പറയാനുള്ളതെന്ന് സബ് കളക്ടര്‍ കേള്‍ക്കേണ്ടിയിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. അങ്ങനെ ചെയ്തിട്ടില്ല. അതിനാല്‍ ഉത്തരവ് ദൂഷിതമായിപ്പോയി. അതു തടയുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. 

ഹഷുമതി ബെന്‍ എന്ന ഹരജിക്കാരി വിധവയാണെന്ന് കോടതി പറഞ്ഞു. അവര്‍ താമസിച്ചിരുന്ന ബറൂച്ച് ജില്ലയില്‍നിന്നാണ് ആറു മാസത്തേക്ക് അവരെ പുറത്താക്കിയത്. ഈ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പക്ഷെ, സബ് കളക്ടര്‍ ഒരു കാര്യം ആലോചിക്കേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. 

അവര്‍ വിധവയാണ് തൊഴിലില്ല. ജീവിക്കാന്‍ ക്ഷ്ടപ്പെടുന്നു. ജില്ലയ്ക്കു പുറത്തു താമസിക്കാന്‍ അവര്‍ക്കു വീടുണ്ടോ? അല്ലെങ്കില്‍ എങ്ങനെ അവര്‍ ജീവിക്കും? ഇതൊക്കെ സബ് കളക്ടര്‍ ആലോചിക്കണമായിരുന്നു. അതിനാല്‍ യാഥാര്‍ത്ഥ്യബോധം ഇല്ലാത്ത ഉത്തരവുകള്‍ക്ക് നിലനില്‍പ്പില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒരു പെറ്റി കേസാണിത്. സബ് കളക്ടര്‍ ഇതില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു.

Content Highlights: Gujarat HC asked how the poor lady to live away  from  home, a widow?