ഹരിമരുന്ന് കേസിലെ വിചാരണ അകാരണമായി നീണ്ടുപോയതിനാല്‍ പ്രതിക്ക് ഒരു ലക്ഷം രൂപ പ്രോസിക്യൂഷന്‍ നഷ്ടപരിഹാരമായി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇത്തരമൊരു കേസില്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് നഷ്ടപരിഹാര തുകയ്ക്ക് കോടതി ഉത്തരവ്.

ലഹരിമരുന്ന് കേസില്‍ ചെന്നൈയിലെ എം. അനന്തനാണ് പ്രതി. 2018 ജൂലൈ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് 2019 ജനുവരിയില്‍ വിചാരണ തുടങ്ങേണ്ടിയിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്റെ അനാസ്ഥ മൂലം അത് നീണ്ടുപോയി. ഇതിന് ന്യായീകരണമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

വേഗത്തില്‍ വിചാരണ നടത്തിക്കിട്ടാന്‍ പ്രതികള്‍ക്ക് മൗലികാവകാശം ഉണ്ടെന്നുള്ളതാണ് സുപ്രീം കോടതി വിധി. അത് ലംഘിക്കുന്നത് പ്രതിയുടെ മൗലികവകാശലംഘനമാണ്. ഇത് അനുവദിച്ചുകൂടാ എന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഇതിന് കാരണമെന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി ഹൈക്കോടതി വ്യക്തമാക്കി.

അതിനാല്‍ പ്രതിക്ക് ഒരു ലക്ഷം രൂപ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നഷ്ടപരിഹാരമായി ഉടനടി നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുകയും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Content Highlights: Delayed trial: Prosecution ordered to pay Rs 1 lakh to accused as compensation