സാമൂഹിക വിപത്താകുന്ന ലഹരിമരുന്ന് കേസുകളിലെ പ്രതിക്ക് ജാമ്യമോ? നൂറ് കണക്കിന് കൗമാരപ്രായക്കാരെ വഴി തെറ്റിച്ച് സമൂഹത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രതികളുടെ ജാമ്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഇപ്പോൾ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു.

റാണാ ദറോസ് എന്ന ഈ പ്രതിയെക്കുറിച്ച് പ്രഥമ വിവരറിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഹൈക്കോടതി സൂക്ഷ്മമായി വിലയിരുത്തി.

ലഹരിമരുന്ന് കള്ളക്കടത്ത് നടത്തി അധോലോകത്തിലാണ് പ്രതി കഴിയുന്നത്. ലഹരിമരുന്ന് വ്യാപാരമാക്കി മാറ്റിയിരിക്കുന്നു. അത് കൗമാരക്കാർക്ക് വിൽക്കുന്നു. ഇത് നിയമവിരുദ്ധമായ നടപടിയാണ്. സമൂഹത്തിൽ മാരകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കോടതി പറഞ്ഞു. എന്നിട്ടും പ്രതി പറയുന്നതെന്താണ്? താൻ നിരപരാധിയാണ്. അതിനാൽ ജാമ്യം നൽകണം.

ജാമ്യം നൽകുന്ന കാര്യത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻപോലും കഴിയില്ല. അതിനാൽ ജാമ്യഹർജി ജസ്റ്റിസ് എസ്. പ്രസാദ് തള്ളിക്കളഞ്ഞു.