ഭീഷണിയും സമ്മർദ്ദവും ശല്യവും ഇല്ലാതെ എത്ര സാക്ഷികൾക്കു കോടിതിയിലെത്തി മൊഴി നൽകാൻ കഴിയുന്നുണ്ട്? സുപ്രീം കോടതി ആകാംക്ഷയോടെ ചോദിച്ചു. സാക്ഷികൾക്കു സംരക്ഷണം നൽകാനുള്ള നടപടികൾ ഫലപ്രദമായി ഇന്ത്യയിൽ നടപ്പാക്കാൻ സർക്കാരുകൾക്ക് സുപ്രീം കോടതി ഉത്തരവു നൽകി,

ഉന്നതർ ഉൾപ്പെട്ട കേസുകളും രാഷ്ട്രീയ കേസുകളും മറ്റും വിചാരണ സമയത്ത് ഗതി മാറുന്നു. കാരണം, സാക്ഷികളെ പ്രതികളും അവരോടൊത്തു നിൽക്കുന്നവരും ഭീഷണിപ്പെടുത്തും. സമ്മർദ്ദവും പ്രയോഗിക്കും. 

അതിനാൽ സ്വതന്ത്രവും നിർഭയവുമായി തെളിവു നൽകാൻ കഴിയുന്നില്ല. ഈ സ്ഥിതി അടിയന്തരമായി മാറ്റണം. സാക്ഷികൾക്കു സംരക്ഷണം നൽകാനുള്ള സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ഭയത്തെ തുടർന്നു സാക്ഷി കൂറു മാറിയെന്നുവെച്ച് പ്രസ്തുത മൊഴികൾ തള്ളിക്കളയേണ്ടതില്ല. വിചാരണ കോടതികൾ അതു സൂക്ഷ്മമമായി വിലയിരുത്തണം. കൊള്ളാവുന്ന മൊഴി സ്വീകരിക്കാവുന്നതാണ്. 

പല സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിൽനിന്ന് എത്തുന്ന ദുർബലരെയാണ് ധനാഢ്യരും സ്വാധീനവുമുള്ള പ്രതികൾ ഭീഷണിപ്പെടുത്തി പലതും നേടുന്നത്. ഈ സാക്ഷികളെ സംരക്ഷിച്ചാൽ മാത്രമേ ഭരണഘടനാ തത്വങ്ങളും മൗലികാവകാശങ്ങളും മൂല്യമുള്ളതാകൂ എന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlights: