ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മോചനം. പ്രതിയെ വിട്ടയക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതിയെ നിലവിലെ  ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് വിട്ടയക്കാമെന്ന് കോടതി നിരീക്ഷിച്ചു.  

നിലവിലെ നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷമാണെന്നും അതിനാല്‍ പ്രതി ജുവനൈല്‍ കസ്റ്റഡിയില്‍ തുടരുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ പുനരധിവാസം സംബന്ധിച്ച് പ്രതിയുമായും മാതാപിതാക്കളുമായും കേന്ദ്രസര്‍ക്കാരുമായും കൂടിയാലോചിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ ശിക്ഷാകാലവധി പൂര്‍ത്തിയാകുന്നതോടെ പ്രതിക്ക് പുറത്തിറങ്ങാന്‍ സാധിക്കും.പ്രതിയുടെ ശിക്ഷാ കാലാവധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. ഇതോടെ പ്രതിക്ക് ഞായറാഴ്ച പുറത്തിറങ്ങാന്‍ സാധിക്കും. 

പ്രതി തീവ്രവാദ സ്വഭാവത്തിലായിട്ടുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ച് സുബ്രഹ്മണ്യ സ്വാമി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ച കോടതി ഇതുസംബന്ധിച്ച് വിശദമായ വാദം മാര്‍ച്ച് 28ന് കേള്‍ക്കാമെന്ന്  അറിയിച്ചു.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വിധി കേട്ട ശേഷം ബലാത്സംഗക്കേസിലെ പെണ്‍കുട്ടി ജ്യോതിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ പറഞ്ഞു. വിധിക്കെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

RAPEഭയംജനിപ്പിക്കുന്ന മൗനം
സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ക്രൂരമായ ലൈംഗികാക്രമണങ്ങള്‍ രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയെ വീണ്ടും വീണ്ടും നാണംകെടുത്തുകയാണ്. ചോരക്കുഞ്ഞിനുപോലും കാമഭ്രാന്തന്മാരില്‍നിന്ന് രക്ഷയില്ലെന്ന ഭീകരമായ സ്ഥിതി! രണ്ടരവയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക, ചോരയില്‍ കുളിച്ച്, മാരകമായ മുറിവുകളോടെ അബോധാവസ്ഥയില്‍ വഴിയില്‍ വലിച്ചെറിയുക! ചെകുത്താനുപോലും ചെയ്യാന്‍ കഴിയുന്നതാണോ ഇത്? ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ രണ്ടിടത്തായി  രണ്ടരവയസ്സുകാരിയും അഞ്ചുവയസ്സുകാരിയും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. തലസ്ഥാനത്തെ ഒന്നാകെ കരയിപ്പിച്ച സംഭവം. എല്ലാവരും നോക്കിനില്‍ക്കുന്നു; നിസ്സഹായര്‍. എന്നാല്‍, ഉത്തരവാദപ്പെട്ടവര്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. അവര്‍ക്ക് രാഷ്ട്രീയനേട്ടത്തിലേ നോട്ടമുള്ളൂ. READ MORE....