ജയ്പുര്‍: പശുവിനെ കടത്തുവന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടുമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എയുടെ ഭീഷണി. രാംഗര്‍ എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പരാമര്‍ശം നടത്തിയത്. 

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പശുകടത്താരോപിച്ച് ഒരു യുവാവ് ജനക്കൂട്ടത്തിന്റെ ആക്രമത്തിനിരയായിരുന്നു. അക്രമത്തില്‍ സാക്കിര്‍ ഖാന്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ്‌ അഹൂജയുടെ പരമാര്‍ശം. 

നിങ്ങള്‍ പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളെ കൊലപ്പെടുത്തും. കാരണം പശു മാതാവാണ്‌ എന്നായിരുന്നു അഹൂജയുടെ മറുപടി. ഡല്‍ഹി ജെ.എന്‍.യുവില്‍ 300 കോണ്ടവും 200 മദ്യകുപ്പികളും ദിനംപ്രതി കണ്ടെടുക്കുന്നവെന്ന്‌ കഴിഞ്ഞ വര്‍ഷം അഹൂജ നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.