കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലാകുമ്പോള്‍ തുടര്‍ന്നും ശ്രീധരന്‍ ഒപ്പമുണ്ടാകണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ്. ശ്രീധരന്‍ പിന്‍വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

തുടക്കത്തില്‍ ശ്രീധരന്‍ നയിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും കെ.എം.ആര്‍.എല്ലും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം പരിഹരിച്ചു. ഇപ്പോഴും താഴേത്തട്ടില്‍ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെങ്കിലും മുകളിലേക്കെത്തുമ്പോള്‍ അത് പരിഹരിക്കാറുണ്ടെന്നും ശ്രീധരന്‍ മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 
E Sreedharan
രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീളുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യം. ഈ ആവശ്യം അദ്ദേഹത്തിനുമുന്നില്‍ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം പദ്ധതിക്ക് ഗുണകരമാകും- അഭിമുഖത്തില്‍ ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

അഭിമുഖം: അന്നവര്‍ ചോദിച്ചു, നിങ്ങളെന്താണ് ചെയ്യുന്നത് - ഏലിയാസ് ജോര്‍ജ്ജ്

അഭിമുഖം: ഏറെ അഭിമാനം, ചെറു സങ്കടം - ഇ ശ്രീധരന്‍