2001 ജൂൺ 21:
കൊച്ചിക്ക് അനുയോജ്യം മെട്രോ റെയിലാണെന്ന് മെട്രോമാൻ ഇ. ശ്രീധരന്റെ വാക്കുകൾ.
2004 ഡിസംബർ 22
ശ്രീധരന്റെ വാക്കുകളുടെ പിൻബലത്തിൽ കൊച്ചിയിൽ മെട്രോ നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു
2004 ഡിസംബർ 24
സാധ്യതാ പഠനത്തിനും പരിശോധനയ്ക്കുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി.) ചുമതലപ്പെടുത്തുന്നു.
2005 ഒക്ടോബർ 19
കൊച്ചി മെട്രോ കൺസൾട്ടന്റായി ഡി.എം.ആർ.സി.യെ നിയമിച്ചു
2006 ജനുവരി 15
നിർമാണത്തിന് അന്തർദേശീയ ടെൻഡർ ക്ഷണിച്ചു.
2011 ആഗസ്ത് 2
മേൽനോട്ടത്തിനായി കൊച്ചി മെട്രോ റെയിൽ
ലിമിറ്റഡ് (കെ.എം.ആർ.എൽ.) രൂപവത്കരിച്ചു.
2012 മാർച്ച് 22
പൊതുനിക്ഷേപ ബോർഡ് പദ്ധതിക്ക്‌ അംഗീകാരം നൽകി
2012 ജൂലായ് 12
5181 കോടി രൂപ ചെലവിൽ മെട്രോ നടപ്പാക്കാൻ കേന്ദ്രാനുമതി ലഭിച്ചു.
2012 സെപ്റ്റംബർ 13
മെട്രോയുടെ കല്ലിടൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നിർവഹിച്ചു
2012 ഒക്ടോബർ 17
നിർമാണം ഡി.എം.ആർ.സി.യെ തന്നെ ഏല്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.
2013 മാർച്ച് 18
മെട്രോയുടെ വായ്പ സംബന്ധിച്ച ചർച്ചകൾക്കായി  ഫ്രഞ്ച് വികസന ഏജൻസിയുടെ ആദ്യ സംഘം കൊച്ചിയിൽ.
2013 ഏപ്രിൽ 4
ഡി.എം.ആർ.സി.യുമായി കെ.എം.ആർ.എൽ. ഡയറക്ടർ ബോർഡ് കരാറൊപ്പിട്ടു.
2013 ജൂൺ 7
കൊച്ചി മെട്രോയുടെ നിർമാണം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളിയിൽ ആദ്യ പൈലിങ്.
2013 സെപ്റ്റംബർ 30
ആദ്യ സ്റ്റേഷന്റെ നിർമാണം കലൂരിൽ തുടങ്ങി.
2013 ഡിസംബർ 29
നോർത്ത് മേല്പാലം ഉദ്ഘാടനം
2014 മാർച്ച് അഞ്ച്
തൃപ്പൂണിത്തുറ റൂട്ടിന് സംസ്ഥാന അനുമതി.
2014 ജൂലായ് 20
കനറാ ബാങ്കിൽ നിന്ന്‌ 1170 കോടിയുടെ വായ്പയ്ക്ക് കെ.എം.ആർ.എൽ. കരാറൊപ്പിട്ടു.
2015 മാർച്ച് 21
കോച്ചുകളുടെ നിർമാണം ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽ അൽസ്റ്റോമിന്റെ ഫാക്ടറിയിൽ തുടങ്ങി.
2015 മേയ് 20
മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് മന്ത്രിസഭ അനുമതി നൽകി.
2015 ജൂൺ 11
ഓട്ടോമാറ്റിക് ടിക്കറ്റ് കളക്‌ഷന് ആക്‌സിസ് ബാങ്കുമായി കരാറൊപ്പിട്ടു.
2015 സെപ്റ്റംബർ 3
കെ.എം.ആർ.എല്ലിന്റെ ലോഗോയുടെയും കോച്ചുകളുടെ മാതൃകയുടെയും പ്രകാശനം.
2016 ജനുവരി 8
മെട്രോയ്ക്ക് അനുബന്ധമായുള്ള ജലഗതാഗത വികസന പദ്ധതിക്ക്‌ കേന്ദ്രാനുമതി.
2016 ജനുവരി 10
പരീക്ഷണ ഓട്ടത്തിനായി ആദ്യ കോച്ചുകൾ കൊച്ചിയിലെത്തിച്ചു.
2016 ജനുവരി 23
മുട്ടം യാർഡിലൊരുക്കിയ പ്രത്യേക ട്രാക്കിൽ പരീക്ഷണ ഓട്ടം.
2016 ഫെബ്രുവരി 27
മുട്ടം യാർഡിൽ നിന്ന്‌ കളമശ്ശേരി സ്റ്റേഷൻ വരെ മെട്രോയുടെ ആദ്യ ആകാശയാത്ര.
2016 ജൂലായ് 23
ജല മെട്രോ, പനമ്പിള്ളി നഗർ നടപ്പാത, സൈക്കിൾ ട്രാക്ക് എന്നിവയുടെ ഉദ്ഘാടനം
2016 സെപ്റ്റംബർ 11
ഇടപ്പള്ളി മേല്പാലം ഉദ്ഘാടനം.
2016 സെപ്റ്റംബർ 22
മുട്ടം-പാലാരിവട്ടം പരീക്ഷണ ഓട്ടം.
2017 ജനുവരി 10
ആലുവ-പാലാരിവട്ടം റൂട്ടിൽ മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന.
2017 മേയ് എട്ട്
യാത്രാ സർവീസിന് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ സർട്ടിഫിക്കറ്റ്.
2017 മേയ് 11
യാത്രാ സർവീസിനു മുന്നോടിയായി സർവീസ് ട്രയൽ തുടങ്ങി.
2017 ജൂൺ 17
കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു