ദ്യപിച്ചെത്തുന്നവർക്ക് മെട്രോയിൽ യാത്ര അനുവദിക്കില്ല. പുകവലിക്കും നിരോധനമുണ്ട്. മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന ഒരു നടപടിയും മെട്രോയിൽ അനുവദിക്കില്ല. ട്രെയിനിൽ കയറുന്നതിനു മുൻപ് യാത്രക്കാരെയും കൈവശമുള്ള ബാഗുകളും പരിശോധിക്കും.

ചെറിയ ദൂരം യാത്രയായതിനാൽ വലിയ ലഗേജുകളുമായി മെട്രോയിൽ കയറാനെേത്തണ്ട. ബാഗുകളുടെ വലിപ്പം 60-45-25 സെന്റിമീറ്ററിനു മുകളിലാകരുത്. ചരക്കുകൊണ്ടുപോകാൻ മെട്രോ ഉപയോഗിക്കാമെന്നും കരുേതണ്ട. പെട്രോൾ, മണ്ണെണ്ണ, ഗ്യാസ് എന്നിങ്ങനെ അപകടമുണ്ടാക്കുന്ന വസ്തുക്കളുമായൊന്നും മെേട്രായിൽ യാത്ര പറ്റില്ല.

    * മദ്യക്കുപ്പികൾക്ക് പ്രവേശനമില്ല.
    * തെറിവിളിക്കരുത്. മോശം സംഭാഷണം അരുത്.
    * ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാനാകില്ല
    * ച്യുയിങ്ഗം, മുറുക്കാൻ എന്നിവ ഉപയോഗിക്കരുത്.
    * ട്രെയിനിലും പരിസരത്തും തുപ്പരുത്.
    * പാട്ടുകേൾക്കാൻ ഇയർഫോൺ ഉപയോഗിക്കണം.
    * മെട്രോയുടെ മുന്നിൽ സമരം അനുവദിക്കില്ല.
    * ട്രെയിൻ തടയാനാകില്ല. മെട്രോ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തരുത്.
    * ട്രെയിനും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
    * ട്രെയിനിലും പരിസരത്തും പോസ്റ്ററൊട്ടിക്കരുത്. എഴുതിയും വരച്ചും വൃത്തികേടാക്കരുത്.
    * ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണം.
    * ഉടമസ്ഥരില്ലാതെ കാണുന്ന വസ്തുക്കളിൽ തൊടരുത്. അവ അധികൃതർക്ക് കൈമാറണം.
    * ട്രെയിനിൽ കയറാനും ഇറങ്ങാനും ക്യൂ പാലിക്കണം.
    * സീറ്റുകളിൽ മാത്രം ഇരിക്കുക. നിലത്തിരിക്കരുത്.
    * ട്രെയിനിനുള്ളിൽ സാധനങ്ങൾ വിൽക്കാനാകില്ല. സ്റ്റേഷനുകളും ട്രെയിനുമെല്ലാം മുഴുവൻ സമയവും ക്യാമറാ നിരീക്ഷണത്തിലായിരിക്കും.

കൊച്ചി മെട്രോയുടെ  ടിക്കറ്റ്‌  നിരക്ക്‌ 

ticket rates