യാത്രക്കാര്‍ക്കായി മൂന്നു തരം ടിക്കറ്റുകളാണ് കൊച്ചി മെട്രോ തയ്യാറാക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒരു യാത്രക്കായി പണം നല്‍കി പ്രിന്റ് ചെയ്ത് കൊടുക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റാണ് ഒന്ന്. യാത്രയ്ക്കും ഷോപ്പിങ്ങിനും  ഉപയോഗിക്കാവുന്ന കൊച്ചി വണ്‍ കാര്‍ഡ്. ഒന്നിലേറെ യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന ആര്‍.എഫ്.ഐ.ഡി കാര്‍ഡ് ആണ് മൂന്നാമത്തേത്. രാജ്യത്ത് ആദ്യമായി ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ നല്‍കുന്നത് കൊച്ചി മെട്രോയാണ്.  ക്യുആര്‍ കോഡ് ടിക്കറ്റ്

ഒരു യാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ടിക്കറ്റുകളാണ് ക്യുആര്‍ കോഡ് ടിക്കറ്റ്. യാത്ര ചെയ്യേണ്ട സ്റ്റേഷനിലേക്ക് ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ നലഭിക്കും. ഈ ടിക്കറ്റ് പ്ലാറ്റ്ഫോമിലേക്കുള്ള കവാടത്തിലെ ഓട്ടോ ഫെയര്‍ കളക്ഷന്‍ മെഷിനിലെ ക്യൂആര്‍ കോഡ് സ്‌കാനറില്‍ വെച്ച് സ്‌കാന്‍ ചെയ്താല്‍ മാത്രമേ ഗേറ്റ് വേ തുറക്കുകയുള്ളൂ. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനും പുറത്തിറങ്ങുന്നതിനുമായി രണ്ട് തവണ മാത്രമേ ക്യൂ ആര്‍ കോഡ് ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ പാടുള്ളൂ. ആലുവയില്‍നിന്നു കളമശ്ശേരിയിലേക്കാണ് ടിക്കറ്റ് എടുത്തതെങ്കില്‍ കളമശ്ശേരി വരെയുള്ള ഏത് സ്റ്റേഷനിലും പുറത്തിറങ്ങാം. ടിക്കറ്റിലുള്ള ലക്ഷ്യ സ്ഥലത്തിനപ്പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ പിഴയടച്ചാല്‍ മാത്രമേ സ്റ്റേഷന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ. 

QR code
ക്യുആര്‍ കോഡ് ടിക്കറ്റ്

കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ്

മെട്രോ ട്രെയിനുകളെ സ്ഥിരമായി ആശ്രയിക്കുന്നവര്‍ക്കും കൊച്ചിയിലെ സ്ഥിരം താമസക്കാര്‍ക്കും ഉപയോഗിക്കാന്‍ നല്ലത് കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡുകളാണ്. മെട്രോ യാത്രയ്ക്കും ഷോപ്പിങിനും ഒരു പോലെ ഈ കാര്‍ഡ് ഉപയോഗിക്കാം. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് കെ.എം.ആര്‍.എല്‍ കൊച്ചി വണ്‍ കാര്‍ഡുകള്‍ നല്‍കുന്നത്. യാത്ര ചെയ്യുന്നതിനനുസരിച്ചാണ് ഇതില്‍നിന്നു പണം ഈടാക്കുക. 

എല്ലാ സ്റ്റേഷനില്‍നിന്നും സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കും. ഇതിനായി ടോം (Ticket Office Machine ) കൗണ്ടറില്‍ ചെന്ന് അപേക്ഷ പൂരിപ്പിച്ച് നല്‍കുക. വിവരങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ മൊബൈല്‍ ഫോണില്‍ ഒ.ടി.പി നമ്പര്‍ വരും. ഈ നമ്പര്‍ പറഞ്ഞു കൊടുത്താല്‍ സ്മാര്‍ട്ട് കാര്‍ഡ് കൗണ്ടറില്‍നിന്നു തന്നെ ലഭിക്കും.നിശ്ചിത തുക വരെ സ്മാര്‍ട്ട് കാര്‍ഡില്‍ നിക്ഷേപിക്കാം. മാത്രവുമല്ല സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ടുകളും മെട്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. 

Axis prepaid
കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ്

ആര്‍.എഫ്.ഐ.ഡി കാര്‍ഡ്

ഒരു ദിവസം ഒരുപാട് യാത്രകള്‍ ആവശ്യമായി വരികയാണെങ്കില്‍ ഈ കാര്‍ഡ് ഉപയോഗപ്പെടുത്താം. ഒരു ദിവസത്തേക്കുള്ള കാര്‍ഡ് എടുത്താല്‍ എത്ര യാത്രകള്‍ വേണമെങ്കിലും ചെയ്യാം. ഈ കാര്‍ഡ് ഉപയോഗിച്ച് ഒരു സ്റ്റേഷനില്‍ പ്രവേശിച്ചാല്‍ ആ സ്റ്റേഷനിലോ മറ്റൊരു സ്‌റ്റേഷനിലോ എക്‌സിറ്റ് ചെയ്താല്‍ മാത്രമേ മെട്രോ യാത്ര തുടരാനാവൂ. 

rfid
ആര്‍.എഫ്.ഐ.ഡി കാര്‍ഡ്

ഒരു ടിക്കറ്റ് ഉപയോഗിച്ച് ഒരാള്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. എല്ലാ ടിക്കറ്റുകള്‍ക്കും എന്റര്‍-എക്‌സിറ്റ് നിബന്ധനയുണ്ടാകും. എന്റര്‍ ചെയ്താല്‍ 20 മിനിറ്റിനകം അതേ സ്റ്റേഷനില്‍ നിന്നും ഒന്നര മണിക്കൂറിനകവും എക്‌സിറ്റ് ചെയ്യാം. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാല്‍ പിഴയടക്കണം. Do's and Don'ts

ടിക്കറ്റ് നിരക്ക്‌

tICKET