വീടിന് മുറ്റമില്ലേ, എങ്കില്‍ വീടിനുള്ളില്‍ ഒരുക്കാം മനോഹരമായ പൂന്തോട്ടം 


മുറ്റമില്ലാത്ത ചെറിയ ഫ്‌ളാറ്റുകളിലുള്ളവര്‍ക്കും അകത്തളത്തില്‍ പച്ചപ്പൊരുക്കാം

Representative Image Photo: Gettyimages.in

സ്വന്തം വീട് മനോഹരമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വീടിന്റെ അകത്തളങ്ങൾ, നിറം, വീട്ടുപകരണങ്ങൾ അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. ചെറുതായാലും വലുതായാലും അതിന് വ്യത്യാസമില്ല. അതുപോലെ ഒന്നാണ് വീട്ടിലെ പൂന്തോട്ടവും. ചെറിയ മുറ്റമുള്ളവർ അവിടെ പൂച്ചെടികൾ നട്ടുവളർത്തി വീടിനൊരു ഹരിതാഭയും പച്ചപ്പുമൊരുക്കും. മുറ്റമില്ലാത്ത ചെറിയ ഫ്ളാറ്റുകളിലുള്ളവർക്കും ഇത്തരത്തിൽ അകത്തളത്തിൽ പച്ചപ്പൊരുക്കാം. ഇതാണ് വഴികൾ.

1. ചെറിയ ടേബിൾ പ്ലാൻസ്

ചെറിയ ചട്ടികളിൽ വളർത്താവുന്ന കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ചെടികളുണ്ട്. ബാംബൂ പ്ലാന്റ്, സക്കുലന്റ്സ്, അലോവേര, ബേബിറബർ പ്ലാന്റ് സ്ട്രിങ് ഓഫ് പേൾസ്, കള്ളിച്ചെടികൾ... എന്നിങ്ങനെ പല തരത്തിലുള്ളവ വിപണിയിൽ ലഭിക്കു. വീടിനുള്ളിൽ റീഡിങ് ടേബിളിലോ, കോഫീ ടേബിളിലോ, ഡൈനിങ്, കിച്ചൺ ഏരികളിലോ ഇവ ഒതുക്കത്തോടെ വയ്ക്കാം. ബോൺസായി, ഫേൺസ്, കള്ളിമുൾച്ചെടികൾ എന്നിവയ്ക്ക് അമിതമായ പരിചരണവും ആവശ്യമില്ല.

2. ഗുഡ്ലക്ക് പ്ലാന്റ്സ്

വീടുകളിൽ വലിപ്പച്ചെറുപ്പമില്ലാതെ ട്രെൻഡാണ് ഭാഗ്യം കൊണ്ടുവരുന്ന ചെടികൾ എന്നറിയപ്പെടുന്നവ. മണിപ്ലാന്റ് വിഭാഗത്തിലെ ചെടികൾ, ലക്കിബാംബൂ പീസ് ലില്ലി ഇവയൊക്കെയാണ് ഇതിൽ പ്രധാനം. ഫ്ളാറ്റിലെ ജനാലകൾക്കരികിലോ, ബാൽക്കണിയിലോ എല്ലാം ഇവ നടാം. പഴയ കുപ്പിയിലും മറ്റും നട്ടുവളർത്താം. പ്രത്യേകം വളമോ മണ്ണോ ഒന്നും ഇവയ്ക്ക് ആവശ്യമില്ല.

3. ഹാങിങ് പ്ലാന്റ്സ്

ഫ്ളാറ്റിനുള്ളിൽ ഇടമില്ല, ബാൽക്കണിയിലും ചെടിവളർത്താൻ പറ്റില്ല, പിന്നെയന്തു ചെയ്യുമെന്നാണോ, തൂക്കിയാടാവുന്ന ചെടികൾ വളർത്താം. ബാൽക്കണി, ജനാല.. തുടങ്ങിയ സ്ഥലങ്ങളിൽ ഈ ചെടികൾ മനോഹരമായി വളർത്താം. ഇംഗ്ലീഷ് ഐവി, ബോസ്റ്റൺ ഫേൺ എന്നിവെല്ലാം ഇങ്ങനെ വളർത്താവുന്ന ചെടികളാണ്. മാത്രമല്ല വീട്ടിലെ ഓമന മൃഗങ്ങൾ, ചെറിയ കുട്ടികൾ തുടങ്ങിയവരിൽ നിന്ന് ചെടികളെ അകലത്തിൽ സൂക്ഷിക്കുകയും ചെയ്യാം.

4. കിച്ചൺ ഗാർഡൻ

കിച്ചൺ ടേബിൾ ടോപ്പ്, വർക്ക് ഏരിയയുടെ ഗ്രില്ല്, അടുക്കളയുടെ ജനാലപടികൾ ഇവിടെയല്ലാം ആവശ്യമുള്ള ചെറിയ ഭക്ഷ്യയോഗ്യമായ ചെടികൾ വളർത്താം. ചീര, മല്ലിയില, പുതിനയില, പച്ചമുളക്, വെണ്ട, തുളസി തുടങ്ങിയ അധികം വളർന്നു പടരാത്ത സസ്യങ്ങൾ ചെറിയ പോട്ടുകളിലോ, ഹാങിങ് പോട്ടുകളിലോ വളർത്താം.

Content Highlights:ways to grow greenery in a small flat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented