വീട് വെക്കുമ്പോള്‍ മാത്രമല്ല, ഗേറ്റ് വെക്കുമ്പോഴും വാസ്തുനോക്കണമെന്നാണ് പഴമക്കാരുടെ വിശ്വാസം. വാസ്തുപ്രകാരം വീടിന്റെ ഗേറ്റ് വെക്കേണ്ട സ്ഥാനങ്ങള്‍ നോക്കാം

കിഴക്കുഭാഗത്തേക്കാണ് ഗേറ്റുവെക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ സ്ഥലത്തിന്റെ കിഴക്കെ അതിര് ഒന്‍പത് സമഭാഗങ്ങളായി അളന്നുതിരിച്ച് കുറ്റിയടിക്കുക. ഇതിന്റെ വടക്കുകിഴക്കേ മൂലയില്‍ നിന്ന് തെക്കോട്ട് നാലാമത്തെ ഭാഗവും. തെക്കുകിഴക്കുഭാഗത്താണ് ഗെയിറ്റ് വെക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ തെക്കെ അതിര് ഒന്‍പത് സമഭാഗങ്ങളായി അളന്നുതിരിച്ച് കുറ്റിയടിക്കുക. ഇതിന്റെ തെക്കുകിഴക്കേ മൂലയില്‍ നിന്ന് പടിഞ്ഞാറോട്ട് നാലാമത്തെ ഭാഗവും ഉത്തമസ്ഥാനമാണ്. 

പടിഞ്ഞാറോട്ട് ആണെങ്കില്‍ പടിഞ്ഞാറെ അതിര് ഒന്‍പത് സമഭാഗങ്ങളാക്കി തെക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് വടക്കോട്ട് നാലാമത്തെ ഭാഗവും വടക്കാണെങ്കില്‍, വടക്കെ അതിര് ഒന്‍പത് സമഭാഗങ്ങളായി കുറ്റിയടിച്ച് വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് കിഴക്കോട്ട് നാലാമത്തെ ഭാഗവും ഉത്തമങ്ങളാണ്. 

ഉപഗേറ്റുകള്‍

മെയിന്‍ ഗേറ്റുകൂടാതെ നാലുഭാഗത്തും രണ്ടുവീതം ഉപഗെയിറ്റുകള്‍ കൂടി വെക്കാനുള്ള ഉത്തമസ്ഥാനങ്ങളും ഉണ്ട്. 

കിഴക്കുഭാഗത്ത് ഒന്‍പത് സമഭാഗങ്ങളാക്കിയതില്‍ വടക്കുകിഴക്കേ മൂലയില്‍ നിന്ന് തെക്കോട്ട് രണ്ടാമത്തെയും ഏഴാമത്തെയും ഭാഗം ഉപഗേറ്റുകളുടെ സ്ഥാനമാണ്.

തെക്കുഭാഗത്ത് ഒന്‍പതുഭാഗങ്ങളാക്കിയതില്‍ തെക്കുകിഴക്കെ മൂലയില്‍ നിന്ന് പടിഞ്ഞാറോട്ട് രണ്ടാമത്തെയും ഏഴാമത്തെയും സ്ഥാനങ്ങള്‍ ഉപഗേറ്റുകളുടേതാണ്. 

പടിഞ്ഞാറുഭാഗം ഒന്‍പത് സമഭാഗങ്ങളാക്കിയതില്‍ തെക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് വടക്കോട്ട് രണ്ടാമത്തേതും ഏഴാമത്തേതും ഭാഗങ്ങളും വടക്കുഭാഗം ഒന്‍പത് സമഭാഗങ്ങളാക്കിയതില്‍ വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് കിഴക്കോട്ട് രണ്ടാമത്തെയും ഏഴാമത്തെയും സ്ഥാനങ്ങള്‍ ഉപഗേറ്റുകളുടേതാണ്.