വീടിന്റെ വിസ്താരത്തിന് തുല്യമോ നാലില്‍ മൂന്ന് അംശമോ, പകുതി അംശമോ കുറയാതെ മുറ്റം നിര്‍മിക്കണമെന്നാണ് ശാസ്ത്രം. വീടിന് മുന്‍ഭാഗം ഏറ്റവും കൂടിയ അളവ്, അതില്‍ കുറവ് വലതുഭാഗത്തും, അതില്‍ കുറഞ്ഞ അളവ്  പിന്‍ഭാഗത്തും വരത്തക്കവിധം വേണം മുറ്റം തയ്യാറാക്കാന്‍.

ഇങ്ങനെ നിര്‍മിച്ചെടുക്കുന്ന അങ്കണത്തിന് ഒരങ്കണചുറ്റ് കണക്ക് കൃത്യമാകണം. വീടിന്റെ ഇരിപ്പിടമാണ് മുറ്റം. ഇവിടെ വൃക്ഷങ്ങള്‍ പാടില്ല. വാസ്തുശാസ്ത്ര പ്രകാരം മുറ്റത്ത് വളരാന്‍ അര്‍ഹതയുള്ളത് ഔഷധചെടികള്‍ക്കാണ്. പ്രത്യേകിച്ചും തുളസിച്ചെടിക്ക് മാത്രമാണ്.

Thulsiതുളസിത്തറയുടെ സ്ഥാനം

കിഴക്കുഭാഗത്താണ് ഉത്തമസ്ഥാനം.മുറ്റത്തിന്റെ മധ്യത്തില്‍ നിന്നും ഭവനമധ്യസൂത്രം വേധിക്കാത്ത കിഴക്കുഭാഗത്തേക്ക് കുറച്ചുനീക്കി തുളസിത്തറ നിര്‍മിക്കാം. 

Content Highlights: Vasthu Shatra