കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നല്ലേ. ഇത്തരത്തില്‍ ഇമ്പമുള്ള കുടുംബമാണ് ഒരു കെട്ടിടത്തെ വീടാക്കി മാറ്റുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ നിത്യവും കലഹവും അടിയും നടക്കുന്നതെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? വീട് വെക്കുമ്പോള്‍ വാസ്തു ശ്രദ്ധിക്കാന്‍ പലരും ഇന്ന് മറക്കാറുണ്ട്.  സ്വസ്ഥതയും സമാധാനവും ദമ്പതികള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ വാസ്തുവിദ്യയിൽ ചില പൊടികൈകളുണ്ട്. 

  • ഒരു വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ് ബന്ധങ്ങളെയും വിവാഹത്തെയും ഐക്യത്തെയുമെല്ലാം സ്വാധീനിക്കുന്നത്. ഈ സ്ഥാനത്ത് എന്തെങ്കിലും തടസങ്ങളോ മറ്റോ വന്നാല്‍ ഉദാഹരണത്തിന് ശുഭസൂചകമായ സ്ഥാനത്ത് ടോയ്​ലെറ്റോ മറ്റോ വരുന്നത് ബന്ധങ്ങളെ സാരമായി തന്നെ ബാധിക്കും. അസ്വാരസ്യങ്ങളും കലഹങ്ങളും നിത്യവും സംഭവിക്കും. അതിനാല്‍ തെക്ക് പടിഞ്ഞാറ് മൂലയില്‍ ടോയ്‌ലറ്റ് പോലുള്ളവ പണിയാതെയും നീലയും ചുവപ്പും നിറങ്ങള്‍ ഉപയോഗിക്കാതെയും ശ്രദ്ധിക്കുക. 
  • കിഴക്ക് നിന്നും വടക്ക് കിഴക്ക് മേഖല  പൊരുത്തത്തെയും ഉല്ലാസത്തെയും പ്രധാനം ചെയ്യുന്നതാണ്. അതിനാല്‍ തന്നെ ഈ കോണുകളില്‍ ടോയ്‌ലറ്റ് പോലുള്ളവ പണിയുന്നത് ബന്ധങ്ങള്‍ക്കിടയില്‍ ടെന്‍ഷനും അസ്വാരസ്യങ്ങളും ഉണ്ടാക്കും. 
  • വടക്ക് കിഴക്ക് മേഖല ദൈവീകവും ചൈതന്യവും നിറഞ്ഞ മേഖലയായാണ് കണക്കാക്കുന്നത്. ഈ സ്ഥാനമാണ് പൂജാമുറി പണിയുന്നതിനും മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ ചെയ്യുന്നതിനുമെല്ലാം ഉത്തമം. ഈ സ്ഥാനത്ത് അടുക്കള പണിയുന്നത് ദമ്പതികള്‍ക്കിടയില്‍ വിധ്വേഷവും വൈരാഗ്യവും വളര്‍ത്തും. 
  • വടക്ക് നിന്നും വടക്ക് പടിഞ്ഞാറ് മേഖല രതിയുടെ മേഖലയായാണ് കണക്കാക്കുന്നത്. വികാരങ്ങള്‍ നിറവേറുന്ന ഇടം എന്ന് സൂചന. ദമ്പതികള്‍ക്കിടയില്‍ ശാരീരികവും മാനസികവുമായ ബന്ധം ദൃഢമാകുന്നതിന് ഈ മേഖലയില്‍ കിടപ്പുമുറി പണിയാനാണ് വാസ്തു അനുശാസിക്കുന്നത്. 

       കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ