വീഥികള്‍ക്ക് അഥവാ റോഡുകള്‍ക്ക് സമാന്തരമായിട്ടാണ് വീടുപണിയേണ്ടത് എന്നു പറയുന്നതിന്റെ തത്വംശാസ്ത്രത്തില്‍ വീഥി ഉണ്ടാക്കുവാന്‍ വിധിയുണ്ട് എന്നതാണ്. എന്നാല്‍ ഇന്നത്തെ റോഡുകള്‍ ശാസ്ത്രനിയമമനുസരിച്ചല്ല സംവിധാനം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇപ്പോഴുള്ള റോഡിനു സമാന്തരമായി വീടു പണിയുന്നത് യുക്തമാവുകയില്ല.

ശാസ്ത്രത്തില്‍ വീഥി കണക്കാക്കുവാന്‍ വിധിയുണ്ട്. രാജ്യത്തെയായാലും സംസ്ഥാനങ്ങളെയായാലും ഗ്രാമങ്ങളെയായാലും 1 x 1 = 1, 2 x 2 = 4, 3 x 3 = 9, ..........31 X 31 = 961, 32 X 32 =1024 എന്നിങ്ങനെ കള്ളികളാക്കണം. 32 X 32 കള്ളികളാക്കണമെങ്കില്‍ 33 രേഖകള്‍ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും വരയ്ക്കണം. ഈ രേഖകളില്‍ കൂടി വീഥികള്‍ ഉണ്ടാക്കണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. അപ്പോള്‍ ഒരു രേഖ മധ്യത്തില്‍ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും വരും. ഉദാഹരണത്തിന് ഇന്ത്യയുടെ നാലു ദിക്കുകളിലുള്ള അറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമചതുരമാക്കിയാല്‍ 3200 കി.മീ ആണെങ്കില്‍ ഓരോ കള്ളിയും 100 കി.മീ സമചതുരം ആയി വരും. അവയെ റോഡുകളെക്കൊണ്ട് വേര്‍തിരിക്കുകയും ചെയ്യും.

അതുപോലെ 31 X 31 ആണെങ്കില്‍ രേഖകള്‍ മദ്ധ്യത്തില്‍ വരുകയില്ല. അതായത് വീഥി മദ്ധ്യത്തിലല്ല വരുന്നത് എന്ന് സാരം. ഒരു കള്ളിയാണ് മധ്യത്തില്‍ വരിക. വാസ്തുശാസ്ത്രമനുസരിച്ച് സമചതുരമാക്കി ഭാഗിച്ചതിന്റെ മദ്ധ്യത്തില്‍ ഒഴിഞ്ഞ് കിടക്കുന്നതാണ് ഉത്തമം. ആയതിന് ഈ കള്ളികളുടെ മധ്യത്തില്‍ കൂടി രേഖകള്‍വീഥികള്‍ ഉണ്ടാക്കുവാനാണ് ശാസ്ത്രം ഉപദേശിക്കുന്നത്.

അപ്പോള്‍ ഈ കള്ളികളുടെ മദ്ധ്യത്തില്‍ സമചതുരമായി കണക്കാക്കിയതിനെ 32 ആയിത്തന്നെ ഭാഗിക്കുന്നതാണ് അഭികാമ്യം.
ഇങ്ങനെ ഗ്രാമങ്ങള്‍ (കോളനികള്‍) ഉണ്ടാകുമ്പോള്‍ വീഥികള്‍ കൃത്യം കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഉണ്ടാക്കിയാല്‍ അപ്രകാരമുള്ള വഴികള്‍ക്ക് (റോഡ്) അനുസരിച്ച് സമാന്തരമായി വീടുകളോ, മറ്റു നിര്‍മ്മിതികളോ വരുന്നത് ശാസ്ത്രപ്രകാരം ഉപദേശയോഗ്യമാണ്. അല്ലാതെ ഇന്നത്തെ വളഞ്ഞു തിരിഞ്ഞ വഴികള്‍ക്ക് സമാന്തരമായി വീടുവെക്കുന്നത് ശാസ്ത്രമനുസരിച്ച് ഉത്തമമല്ല