വീട്ടില്‍  ചെടികളും മരങ്ങളും നടുമ്പോള്‍ വാസ്തുശാസ്ത്രത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. പോസിറ്റീവ് എനര്‍ജി പകരാനും അഭിവൃദ്ധി വര്‍ധിപ്പിക്കാനുമൊക്കെ ഇത്തരത്തില്‍ ചെയ്യുന്നത് ഗുണം ചെയ്യും. 

* വാസ്തുശാസ്ത്രപ്രകാരം വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും ഉതകുന്ന ചെടിയാണ് തുളസി. വീടിന്റെ വടക്കുഭാഗത്തോ, വടക്കു കിഴക്കു ഭാഗത്തോ, കിഴക്കു ഭാഗത്തോ ഇവ വെച്ചുപിടിപ്പിക്കുന്നതാണ്  ഉത്തമം. വീടിന് പോസിറ്റീവ് എനര്‍ജി പകരാന്‍ തുളസിക്കു കഴിവുണ്ടത്രേ.

* മുള്ളുള്ള ചെടികള്‍ വീട്ടിലെ പൂന്തോട്ടത്തില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. കള്ളിമുള്‍ച്ചെടിയും വേണ്ട. ഇവ നെഗറ്റീവ് എനര്‍ജി പകരുമെന്നാണ് വാസ്തുവില്‍ പറയുന്നത്. 

* മതിലിനു മുകളിലായി പൂച്ചട്ടികള്‍ വെക്കുന്നതും നന്നല്ല, കാരണം ഇവ മതിലിന്റെ ഉയരം വര്‍ധിപ്പിക്കും. വടക്കോ, കിഴക്കോ, വടക്കു-കിഴക്കോ ആയി നിലത്തു തന്നെ വെക്കുന്നതാണ് നല്ലത്. 

* കുറ്റിച്ചെടികള്‍ പൂന്തോട്ടത്തിന്റെ വടക്കോ കിഴക്കോ ഭാഗത്താണ് നടേണ്ടത്, വടക്കു-കിഴക്കു ഭാഗം വെറുതെയിടുകയും വേണം. 

* വലിയ മരങ്ങള്‍ പടിഞ്ഞാറ്, തെക്ക്, തെക്കു-പടിഞ്ഞാറ് ദിശകളിലായി നടാം. വീടും മരങ്ങളും തമ്മില്‍ നിശ്ചിത ദൂരം ഉണ്ടായിരിക്കണം. 

* ആല്‍ പോലുള്ള കൂറ്റന്‍ വൃക്ഷങ്ങള്‍ വീടിനു സമീപത്തായി നടരുത്. കാരണം ഇവയുടെ വേരുകള്‍ വീടിന്റെ അടിത്തറയെ ഇളക്കാന്‍ സാധ്യതയുണ്ട്. പ്രാണികളെയും പുഴക്കളെയും ഈച്ചകളെയും പാമ്പുകളെയുമൊക്കെ ആകര്‍ഷിക്കുന്ന മരങ്ങളും പൂന്തോട്ടത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: plants and trees according to vastu shastra