വാസ്തുശാസ്ത്രപ്രകാരം വെള്ളം ഒഴുകിപ്പോകുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം വേണം വീടുപണിയാനായി തിരഞ്ഞെടുക്കേണ്ടത്. സൂര്യന്‍ ഉദിക്കുമ്പോള്‍ നിഴലുവീഴാത്ത ദിക്കിലുള്ള സ്ഥലമാണ് ഉത്തമം. 

വടക്കും കിഴക്കും ചരിവുള്ള ഭൂമി ഉത്തമമാണ്. ഇതില്‍ കിഴക്കുപടിഞ്ഞാറോ തെക്കുവടക്കോ അഭിമുഖമായി വേണം വീട് വയ്ക്കാന്‍. ഭൂമി നോക്കാനായി പ്രവേശിക്കുന്ന അവസരത്തില്‍ പശുക്കളും മനുഷ്യരും നില്‍ക്കുന്ന ഭൂമി ഉത്തമങ്ങളാണ്. 

സമനിരപ്പായ ഭൂമി കിഴക്കോട്ട് വെളളമൊഴുകുന്ന ഭൂമി, ഒരു കുഴി കുഴിച്ച് മണ്ണെടുത്താല്‍ മണ്ണ് ബാക്കി വരുന്ന ഭൂമി തുടങ്ങിയവ ഉത്തമഭൂമിയുടെ ലക്ഷണങ്ങളാണ്. 

Contnet Highlights: Kerala Architecture, Vasthu