വാസ്തുശാസ്ത്ര പ്രകാരം ഒരു വീട് നിര്‍മാണത്തില്‍ വാതിലിന്റെ സ്ഥാന നിര്‍ണയത്തിന് ഒട്ടും തന്നെ അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്. ഇടതിങ്ങിയ ജനവാസവും റോഡുകളും മൂലം പ്രധാന റോഡുകള്‍ക്ക് അഭിമുഖമായി വീട് നിര്‍മിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.
വീട് ഏത് ദിശയില്‍ നിര്‍മിച്ചാലും പ്രധാനവാതില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥാനമായ ഉച്ഛസ്ഥാനത്ത് തന്നെയായിരിക്കണം. തന്മൂലം അന്തേവാസികള്‍ക്ക് അഭിവൃദ്ധിയുണ്ടാവുകയും അതുവഴി സന്തോഷവും സമ്പത്തും ഐശ്വര്യവും കുടുംബത്തില്‍ വിളയാടുകയും ചെയ്യുന്നു.
വീടിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ ഉച്ചസ്ഥാനത്തുള്ള പ്രധാനകവാടത്തിന് ഒന്നാംസ്ഥാനവും പടിഞ്ഞാറുദിശയില്‍ ഉച്ചസ്ഥാനത്തുള്ള വാതിലിന് രണ്ടാംസ്ഥാനവും തെക്ക് ദിശയില്‍ ഉച്ചസ്ഥാനച്ചുള്ള വാതിലിന് മൂന്നാസ്ഥാനവുമാണ് വാസ്തുശാസ്ത്രത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്.
പ്രധാനവാതിലിന്റെ സ്ഥാനത്തിലെ അപാകത കുടുംബത്തില്‍ അസ്വസ്ഥതകള്‍ക്കും അനൈക്യത്തിനും കാരണഭൂതമാകുന്നു. അതുകൊണ്ട് തന്നെ ഇതിന് ഏറെ പ്രധാന്യം നല്‍കേണ്ടിയിരിക്കുന്നു. ശ്രേഷ്്ഠമായ ഒരു ദിവസം കണ്ടെത്തി മംഗളവിധികളോടെ മുതിര്‍ന്ന മേസ്തിരിയുടെ സാന്നിധ്യത്തില്‍ വാതിലിന്റെ ചട്ടക്കൂട് അഥവാ കട്ടിള ഉറപ്പിക്കേണ്ടതാണ്.
Content Highlights: Front Door And Vasthu