ഗൃഹനിര്‍മിതിയുടെ ആരംഭത്തിന് ശുഭമുഹൂര്‍ത്തം നോക്കേണ്ടത് അത്യാവശ്യമാണ്. മുഹൂര്‍ത്തപദവി പ്രകാരം കല്ലിടലിന് സമയം കുറിക്കുമ്പോള്‍ ഉദയരാശി സമയത്ത് ഗൃഹാരംഭം പാടില്ല എന്നാണ് വയ്പ്.  

എന്നാല്‍ ഊണ്‍ നാളുകളായ രോഹിണി, മകയിരം, ചതയം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി, അശ്വതി, ചോതി, മൂലം എന്നീ 16 നാളുകളും കല്ലിടലിന് (ഗൃഹാരംഭത്തിന്) ഉത്തമമാണ്. 

കോണ്‍ മാസങ്ങളായ മിഥുനം, കന്നി, ധനു, മീനം മാസങ്ങളില്‍ ഗൃഹാരംഭം പാടില്ല എന്നത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ കര്‍ക്കിടകവും ഒഴിവാക്കേണ്ടതാണ്. ഈ അഞ്ച് മാസങ്ങളും ഗൃഹാരംഭത്തിന് ഉചിതമല്ല. 

ഇനി, ഗൃഹനാഥന്റെ നക്ഷത്രത്തിന്റെ കൂറ് അനുസരിച്ച് അഷ്ടമരാശിക്കൂറ് വരുന്ന നക്ഷത്രങ്ങള്‍ ഒഴിവാക്കി വേണം സമയം കണക്കാക്കാന്‍. ഉദാഹരണത്തിന് ഉത്രട്ടാതി നക്ഷത്രമുള്ള ഗൃഹനാഥന് ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ഗൃഹാരംഭം ചെയ്തുകൂടാ.

ഗൃഹാരംഭത്തിന് (കല്ലിടല്‍) ദിവസം ഗണിക്കുമ്പോള്‍ ഭതിഥി'കളില്‍ ചതുര്‍ഥി, ചതുര്‍ദശി, സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങള്‍ പാടില്ല. ചൊവ്വ, ഞായര്‍ എന്നിവ ആഴ്ചദോഷം ഉള്ള ദിവസങ്ങള്‍ ആയതിനാല്‍ ഗൃഹാരംഭത്തിന് ഉചിതമല്ല. 

മാത്രമല്ല ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളും ഒഴിവാക്കണം. ചുരുക്കി പറഞ്ഞാല്‍ 27ല്‍ 11 നക്ഷത്രങ്ങളും ഒഴിവാക്കേണ്ടതാണ്. 

ഗൃഹനാഥ ഗര്‍ഭിണിയാണെങ്കില്‍ ഗൃഹാരംഭം ഒഴിവാക്കേണ്ടതാണ്. പ്രസവശേഷം ഗൃഹാരംഭം നടത്തുന്നതായിരിക്കും ഉത്തമം. കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ഗര്‍ഭിണിയായാലും ഗൃഹാരംഭം ഉത്തമമല്ല. 

ഗൃഹമെന്ന ശരീരത്തിന്റെ ആദ്യത്തെ അവയവം പാദുകമാണ്. അതിനാല്‍ പാദുക നിര്‍മ്മാണം ആരംഭിക്കുന്ന സമയമാണ് ഗൃഹാരംഭം എന്നു പറയുന്നത്. അസ്ഥിവാരം അവയവ നിര്‍മ്മിതിയില്‍ വരില്ലെന്നു മാത്രമല്ല അത് ഗൃഹത്തിന് ഉറപ്പ് നല്‍കുന്നതിനു വേണ്ടി മാത്രമാണ്. 

എന്നാല്‍ കേരളത്തിലെ ദേശാചാരമനുസരിച്ച് അസ്ഥിവാരത്തിന് കല്ലിടുന്നതാണ് ചെയ്തുവരുന്നത്. അതായത് വാനം കീറുന്നതിന് (വന്ദരമ്വമറഹൃ) നല്ല സമയം നോക്കേണ്ടതില്ല.