ഭംഗിയുള്ള ഷാള്‍, ഭംഗിയുള്ള പഴയ സാരി ഇവയെല്ലാം എത്ര ഉപയോഗിക്കാതെ ഇരുന്നാലും കളയാന്‍ ചിലപ്പോള്‍ നമുക്ക് മടിയാവും. പിന്നെ എപ്പോഴെങ്കിലും ഉപയോഗിക്കാം എന്ന് കരുതി അതങ്ങനെ അലമാരയുടെ മടക്കില്‍  ഇരിക്കും.

എന്നാല്‍ ഇനി ഷാളും സാരിയും വെറുതെ കളയണ്ട. ആവശ്യത്തിന് നീളവും വീതിയുമുള്ള ഏത് തരം തുണിയും വീട്ടിലെ ജനലില്‍ കര്‍ട്ടനായി ഉപയോഗിക്കാം. ക്ലിപ്പ് ഘടിപ്പിച്ച ഡ്രേപ്പറി റിങ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വാങ്ങണമെന്നു മാത്രം. ക്ലിപ് റിങ് എന്ന് സേര്‍ച്ച് ചെയ്താല്‍ ഏത് തരത്തിലുള്ളതും വാങ്ങാം. സെറ്റിന് 200 രൂപ മുതലാണ് വില. പ്ലാസ്റ്റിക് റിങുകള്‍ക്ക് വില കുറയും. 

ജനലിന്റെ വലിപ്പത്തിനനുസരിച്ച് തുണി മുറിക്കുക. നാല് വശവും തയ്ച്ചെടുത്ത് തുണിയില്‍ പ്ലീറ്റ് ഇട്ടോ ഇടാതെയോ ക്ലിപ് ചെയ്ത് റിങ് കര്‍ട്ടന്‍ റോഡിലൂടെ ഇറക്കിയില്‍ ഇഷ്ടപ്പെട്ട തുണിയില്‍ കര്‍ട്ടന്‍ റെഡി. 

Content Highlights:Window curtain, Home Decor