വീട് പണിയുമ്പോള്‍ ഏത് റൂഫിങ്ങ് തിരഞ്ഞെടുക്കുമെന്നത് പലരെ സംബന്ധിച്ചും ആശയക്കുഴപ്പമുള്ള കാര്യമാണ്. പണ്ട് വെറും ഓടുകള്‍ മാത്രമായിരുന്നു റൂഫിങ്ങ് രംഗത്തെ താരങ്ങളെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് വിവിധ ഇനം റൂഫിങ്ങ് മെറ്റീരിയലുകള്‍ ലഭ്യമാണ്.  റൂഫിങ്ങ് രംഗത്തെ പുതിയൊരു തരം റൂഫിങ്ങാണ് റ്റെന്‍സൈല്‍ റൂഫുകള്‍

1
Image credit: Unique Decor

കോനോപി സ്‌ടെക്ചറുകളിലും സിംഗിള്‍ പില്ലര്‍ സ്‌ടെക്ചറുകളിലും ഉപയോഗിക്കാവുന്ന പുതുശൈലിയാണ് റ്റെന്‍സൈല്‍ റൂഫിങ് ഗള്‍ഫ് വിദേശ രാജ്യങ്ങളിലൊക്കെ കൊമേഴ്ഷ്യല്‍ ആവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഇവ നമ്മുടെ നാട്ടിലും ഇടം പിടിച്ചു കഴിഞ്ഞു. വീടിന്റെ പോര്‍ച്ചുകളിലും ബാല്‍ക്കണിയിലും നടുമുറ്റങ്ങളിലും ആവശ്യപ്രകാരം ഇവ ഉപയോഗിക്കാവുന്നതാണ്. 

മറ്റുള്ളവയെ അപേക്ഷിച്ച് അല്‍പം ചെലവേറിയതുമാണ് ഈ നവീന റൂഫിങ്ങ് ശൈലി.

 (ഫൈസല്‍ നിര്‍മാണിന്റെ വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം എന്ന പുസ്തകത്തില്‍ നിന്ന്; പുസ്തകം വാങ്ങിക്കാം

Content Highlight: tensile roofs,roofing materials,new trends in roofing