മേല്‍ക്കൂര നിര്‍മാണത്തിലെ താരമാണ് ഇന്ന് ഷിങ്കിള്‍സ്. ഏതുതരം റൂഫിലും ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഏതു നിറങ്ങളിലും ലഭിക്കുന്ന ഷിങ്കിള്‍സ് വ്യത്യസ്ത ടെക്‌സ്ചറുകളിലും ലഭ്യമാണ്. 

30 വര്‍ഷത്തിന്  മുകളിലാണ് റൂഫിങ് ഷിങ്കിള്‍സിന് ആയുസ്സ് പറയുന്നത്. ഫൈബര്‍ ഗ്ലാസ് ആണ് ആണ് ഷിങ്കിള്‍സ് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ടാര്‍ഷീറ്റ് ഉപയോഗിച്ചുള്ള കോട്ടിങ്ങും നല്‍കിയിരിക്കുന്നു. പക്ഷേ ടാറിന്റെ സാന്നിധ്യം ഒരിക്കലും ചൂടിനെ ആഗിരണം ചെയ്യാത്ത രീതിയിലാണ് ഷിങ്കിള്‍സിന്റെ നിര്‍മാണം. ചൂട് കുറയ്ക്കുന്ന പ്രസിഡന്‍ഷ്യല്‍ സോളാരിസ് എന്ന ഷിങ്കിള്‍സും വിപണിയില്‍ ലഭ്യമാണ്. 

shingles
Image credit: www.certainteed.com

ഒരുപ്രാവശ്യം മേല്‍ക്കൂരയില്‍ പതിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് മെയിന്റനന്‍സ് ചെയ്യേണ്ടതില്ല. പായല്‍, പൂപ്പല്‍, ഫംഗസ് ബാധ എന്നിവയും റൂഫിങ് ഷിങ്കിള്‍സിനെ തേടിവരില്ല.  ഭാരം വളരെ കുറവാണ് എന്നതാണ് ഷിങ്കിള്‍സിന്റെ പ്രധാന പ്രത്യേകത. ഭാരം കുറവായതിനാല്‍ ചുമരുകള്‍ക്ക് ഭാരമാകുകയുമില്ല.
 
കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിരപ്പായി ബെയ്‌സ്‌മെന്റ് ഇട്ട് അതിനു മുകളില്‍ സിമന്റ് ഉപയോഗിച്ചുള്ള കോട്ടിങ്ങ് നല്‍കിയതിന് ശേഷം ഷിങ്കിള്‍സ് ആണി അടിച്ച്  മേല്‍ക്കൂരയുടെ  പ്രതലത്തില്‍ പതിപ്പിക്കാം

ലാന്റ്മാര്‍ക്ക് പ്രോ, പ്രസിഡന്‍ഷ്യന്‍ ഷെയ്ക്ക് തുടങ്ങി നിരവധി മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്.

ലേബര്‍ ചാര്‍ജ്ജ് അടക്കം സ്‌ക്വയര്‍ ഫീറ്റിന് 115 രൂപയോളം  രൂപവരെയാണ് റൂഫ് ഷിങ്കിള്‍സിന്റെ ചിലവാകുന്ന തുക.

വിവരങ്ങള്‍ക്ക് കടപ്പാട്:  പ്രദീപ്
ട്രെയിലര്‍ ബേഡ് പ്രൈവറ്റ് ലിമിറ്റഡ് 
കോഴിക്കോട്: 8547885212