ഇനിയങ്ങോട്ട് ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാളുകളാണ്. കോവിഡ് മഹാമാരി ആഘോഷങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ ഇത്തവണ ആഘോഷങ്ങള്‍ക്കു കുറവുണ്ടാകില്ല. വീടുകളിലേക്ക് കൂടുതല്‍ അതിഥികളെത്തുന്ന സമയമാണിത്. അതിനാൽ നന്നായി ഒരുക്കിവെക്കേണ്ട സമയവുമാണിത്. അലങ്കരത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മെഴുകുതിരി സ്റ്റാന്‍ഡുകള്‍ 

ഉത്സവകാലത്ത് വീടലങ്കരിക്കാന്‍ ഏറെ പ്രധാന്യമുള്ള ഒന്നാണ് മെഴുകുതിരി സ്റ്റാന്‍ഡുകള്‍. ദീപാവലിക്കും ദുര്‍ഗാപൂജയ്ക്കും ഇവ അത്യാവശ്യമാണ്. ക്ലാസിക് ലുക്ക് നല്‍കുന്ന മെഴുകുതിരി സ്റ്റാന്‍ഡുകളാണ് ഉത്തമം. 

പൂക്കളും പൂപാത്രങ്ങളും തിളങ്ങട്ടെ

ലോഹത്തില്‍ തീര്‍ത്ത പൂപാത്രങ്ങളും മനസിലേക്ക് ഊര്‍ജവും ആവേശവും നിറയ്ക്കുന്ന നിറങ്ങളിലുള്ള പൂക്കളുമാണ് ഉത്സവകാലത്തിന് അനുയോജ്യം. എന്നാല്‍, നിങ്ങളുടെ ശൈലിയ്ക്കും ഇഷ്ടത്തിനുമനുസരിച്ചുള്ള പൂക്കള്‍ തിരഞ്ഞെടുക്കാം. ഓരോ ആഘോഷത്തിന് ശേഷവും പൂക്കള്‍ മാറ്റി നല്‍കാം. 

അലങ്കാരവസ്തുക്കള്‍ വയ്ക്കാം അടുക്കും ചിട്ടയോടെയും

അലങ്കാരവസ്തുക്കളില്ലാതെ പിന്നെന്ത് ആഘോഷമാണ്. പക്ഷേ, ഇവ വെറുതെ കുത്തിനിറച്ചത് കൊണ്ട് അലങ്കാരമാകുന്നില്ല. മറിച്ച് ലളിതമായ അലങ്കാരമാണ് ഉതകുന്നത്. എന്നാല്‍, അധികമായി അലങ്കാര ഉത്പന്നങ്ങള്‍ വേണമെന്ന ചിന്താഗതിക്കാരാണ് നിങ്ങളെങ്കില്‍ സ്വര്‍ണവര്‍ണ്ണത്തിലുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. ഭിത്തിയിലും മറ്റും തൂക്കിയിടാവുന്ന അലങ്കാര വസ്തുക്കളും നല്ലതാണ്.

Content highlights: home decor home decorative items for upcoming festivals, My Home