ണ്ടംമ്പററി ശൈലിയിലുള്ള വീടുകളുടെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഗ്ലാസ് റൂഫുകള്‍ മാറിക്കഴിഞ്ഞു. ഡിസൈനിങ്ങ് ഭംഗിവര്‍ധിപ്പിക്കാനും ആവശ്യത്തിന് സൂര്യപ്രകാശം അകത്തളങ്ങളിലേക്ക് ലഭിക്കാനും വേണ്ടിയാണ് ഇത്തരം റൂഫിങ്ങ്. സാധാരണ നടുമുറ്റങ്ങള്‍ വരുന്ന ഭാഗങ്ങളിലും മുന്‍വശത്തുമാണ് ഗ്ലാസ് റൂഫിങ്ങ് കൂടുതലായും കണ്ടുവരുന്നത്. 

കൂടാതെ മറ്റു റൂഫിങ്ങ് മെറ്റീരിയലുകളുടെ കൂടെ ആവശ്യപ്രകാരമുള്ള വെളിച്ചം കിട്ടാന്‍ വേണ്ടിയും ഇവ ഉപയോഗിക്കാറുണ്ട്. പ്ലെയിന്‍ ഗ്ലാസിലും കുളിങ്ങ് ഗ്ലാസിലും ഫ്രോസ്റ്റഡ് ഗ്ലാസിലുമൊക്കെ റൂഫിങ്ങ് ചെയ്യാറുണ്ട്.

1
Image credit: Ofdesign

വീടിന് സ്റ്റൈലും ആഢ്യത്വവും തല്‍കും എന്നതിനോടൊപ്പം സൂര്യപ്രകാശത്തെ നേരിട്ടെത്തിയ്ക്കാനും ഗ്ലാസ് റൂഫുകള്‍ക്ക് കഴിയും 

(ഫൈസല്‍ നിര്‍മാണിന്റെ വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം എന്ന പുസ്തകത്തില്‍ നിന്ന്; പുസ്തകം വാങ്ങിക്കാം

Content Highlight: glass roofing glass roof designs