വീട് പണി കഴിയുമ്പോള്‍ തന്നെ കണ്‍ഫ്യൂഷന്‍ തുടങ്ങും ഇനി ഏത് പെയിന്റ് അടിക്കണമെന്ന് ആലോചിച്ച്. പല പല നിറങ്ങളൊക്കെ മനസ്സില്‍ വരും. ആദ്യം നോക്കുക അയല്‍ക്കാരുടെ വീട്ടിലേക്കാണ്. അവിടെ കാണാം വീടിന്റെ പുറത്തൊരു നിറം, അകത്തെ ഹാളിനൊരു നിറം, റൂമുകള്‍ക്ക് അതിലും വ്യത്യസ്തമായൊരു നിറം. കടുത്ത നിറങ്ങളും ലൈറ്റ് നിറങ്ങളുമൊക്കെ മനസ്സിലൂടെ ഒന്ന് കടന്നു പോകും. അതിനാല്‍ തന്നെ പെയിന്റ് അടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം. 

കടുത്ത നിറങ്ങള്‍ക്ക് (ഡാര്‍ക്ക് ഷെയ്ഡുകള്‍) ഒരു പ്രശ്‌നമുണ്ട്. അവ റൂമുകളുടെ സ്‌പേസ് വല്ലാതെ കുറച്ചുകളയും. ഡാര്‍ക്ക് പെയിന്റടിച്ചാല്‍ മുറികളില്‍ വല്ലാത്ത ഒരു ഞെരുക്കം ഫീല്‍ ചെയ്യും. എന്നാല്‍ അതേ റൂമില്‍ നല്ല ലൈറ്റ് ഷേഡിലുള്ള(ഇളം നിറം) പെയിന്റ് അടിച്ചാലോ? കൂടുതല്‍ സ്ഥലമുണ്ടായതു പോലെ തോന്നും. അതാണ് നിറങ്ങളുടെ പ്രത്യേകത. 

വോളിനും അലങ്കാരങ്ങള്‍ക്കുമൊക്കെയുള്ള പെയിന്റായി മോണോക്രോം തീം ഉപയോഗിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. എന്നാല്‍ അതോടൊപ്പം ഇടയ്ക്ക് പോപ്പ് അപ്പ് കളറുകളും നല്‍കുന്നത് വ്യത്യസ്ത ലുക്ക് നല്‍കും. ഫര്‍ണിച്ചറിലും ഇതുപോലെ പരീക്ഷിക്കാം. പക്ഷേ ഒന്നു ശ്രദ്ധിക്കണം. ചുമരിലും ഫര്‍ണിച്ചറിലും ഫാബ്രിക്‌സിലുമൊക്കെ ഉപയോഗിക്കുന്ന കളറുകള്‍ പരസ്പരം യോജിക്കുന്നതായിരിക്കണമെന്ന്. ഇതിനായി നമുക്ക് തന്നെ വീട്ടിലെ പെയിന്റിങ്ങിന് ഒരു കളര്‍ പാലറ്റ് ഉണ്ടാക്കാവുന്നതാണ്. 

മെയിന്‍ കളര്‍: കളര്‍ പാലറ്റില്‍ ഫൗണ്ടേഷന്‍ കളറായി ഉപയോഗിക്കുന്ന ആദ്യത്തെ കളറാണ് മെയിന്‍ കളര്‍. ഇത് വോള്‍ കളറിനും ഫര്‍ണിച്ചറിനും ഉപയോഗിക്കാം. 


അക്‌സെന്റ്‌ കളര്‍: ഇതായിരിക്കണം സെക്കന്‍ഡ് മെയിന്‍ കളര്‍. ഇത് മെയിന്‍ കളറില്‍ നിന്നും വ്യത്യസ്തമായി തോന്നാന്‍ ഏതെങ്കിലും ഒരു പ്രത്യേക വോളിനോ ഫര്‍ണിച്ചറിനോ നല്‍കാം. മെയിന്‍ കളറില്‍ നിന്നും പെട്ടെന്നൊരു ബ്രേക്ക് ലുക്ക് കിട്ടാന്‍ ഇതുവഴി സാധിക്കും. 

ബോള്‍ഡ് കളര്‍: ഇതാണ്‌ പോപ്പ് അപ്പ് കളര്‍. ഇത് ഏതെങ്കിലും ഒരു പ്രത്യേക ഫര്‍ണിച്ചറിനോ അല്ലെങ്കില്‍ ഒരു സ്‌പെഷ്യല്‍ വോളിനോ നല്‍കാം. ഇതായിരിക്കും മെയിന്‍ ഫോക്കസ് പോയിന്റ് എന്ന് ഓര്‍ക്കണം. 

സെക്കണ്ടറി അക്‌സെന്റ്‌ കളര്‍: ഇത് ആവശ്യമെങ്കില്‍ ചെയ്താല്‍ മതി. നേരത്തെ പറഞ്ഞ ബോള്‍ഡ് കളറിനോട് വളരെ അടുത്തു നില്‍ക്കുന്ന ഷെയ്ഡിലായിരിക്കും ഈ കളര്‍. കാര്‍പ്പെറ്റുകള്‍, കര്‍ട്ടനുകള്‍ തുടങ്ങി കൂടുതല്‍ എലമെന്റുകള്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കാന്‍ ആണ് സാധാരണമായി ഇത് ഉപയോഗിക്കുന്നത്. 

ന്യൂട്രല്‍ കളര്‍: മുഴുവന്‍ സ്‌പേസിന്റെയും ബൈന്‍ഡിങ് ടോണ്‍ ആയി ഉപയോഗിക്കാവുന്ന കളറായിരിക്കണം ഇത്. ഇത് ഫര്‍ണിച്ചറിലും ഫാബ്രിക്‌സിലും ഉപയോഗിക്കാം. 

ഈ ഒരു ഐഡിയ വെച്ച് നിങ്ങള്‍ക്ക് സ്വന്തം വീടിന് യോജിക്കുന്ന തരത്തില്‍ ഒരു ഉഗ്രന്‍ കളര്‍ പാറ്റേണ്‍ തയ്യാറാക്കാനാകും. വലിയ സ്‌പേസില്‍ നിന്നും തുടങ്ങി അവസാനം ചെറിയ സ്‌പേസിലേക്കെത്തുന്ന തരത്തില്‍ വേണം കളറുകള്‍ സെറ്റ് ചെയ്യാന്‍. സ്ഥിരം ഒരു പാറ്റേണ്‍ ഫോളോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. എക്‌സ്‌പെരിമെന്റുകള്‍ക്കുള്ള സാധ്യത പരിഗണിക്കാം. മുഴുവന്‍ സ്‌പേസിനെയും ഒന്നായി പരിഗണിക്കണമെങ്കില്‍ ന്യൂട്രല്‍ കളര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരുപാട് കളറുകള്‍ നിയന്ത്രണമില്ലാതെ ഉപയോഗിച്ചാല്‍ അത് ധാരാളിത്തമായും ബോറായും തോന്നാം. അതിനാല്‍ വീട് പെയിന്റ് ചെയ്യുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിക്കുക. 

വിവരങ്ങള്‍ക്ക് കടപ്പാട്:
നിഷ വിജയകുമാര്‍
ആര്‍ക്കിടെക്റ്റ്‌

Content Highlights: colour palette home painting tips, my home