മിക്ക വീടുകളിലേയും പ്രധാന പ്രശ്‌നമാണ് കൊതുക് ശല്യം. രാവിലെയും വൈകിട്ടുമാണ് ഇവയുടെ ശല്യം രൂക്ഷമാവുന്നത്. നിരവധി രോഗങ്ങള്‍ പരത്തുന്ന ഈ കീടങ്ങളെ അകറ്റേണ്ടത് അത്യാവശ്യമാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. വീടും പരിസരവും വ്യത്തിയാക്കി വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൊതുക് കടിയേല്‍ക്കാതിരിക്കാനുള്ള ക്രീമുകളും ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ ഉപയോഗിക്കാവുന്നതാണ്

ചില നുറുങ്ങ് വിദ്യകള്‍ പരീക്ഷിക്കാം

കര്‍പ്പുരവും സാമ്പ്രാണിയും

കൊതുക് രൂക്ഷമാവുന്ന നേരങ്ങളില്‍ കര്‍പ്പൂരം കത്തിക്കാം. സാമ്പ്രാണി കത്തിച്ച് പുക വീടിന്റെ എല്ലായിടത്തേക്കും എത്തിക്കുന്നതും വളരെ നല്ലതാണ്.

ആര്യവേപ്പ്
ഒരു സ്പ്രേ കുപ്പി നിറച്ച് വേപ്പ് സത്ത് വെള്ളം കൊതുക് വരുന്ന ഇടങ്ങളില്‍ തളിക്കാം. ഇതിനോടൊപ്പം കര്‍പ്പുരം പൊടിച്ച് ചേര്‍ക്കാം.

ലെമണ്‍ ഗ്രാസ്

വളരെ നല്ല മണമാണ് ഇതിനുള്ളത് ഇവ കൊതുകളെ അകറ്റുന്നു. ഇവയുടെ നീര് വീട്ടില്‍ തളിക്കാവുന്നത്. വീട്ടില്‍ വളര്‍ത്തുന്നതും മികച്ച പരിഹാരമാണ്. ഓയില്‍ ബര്‍ണ്ണറില്‍ ഇവയുടെ എണ്ണ ഉപയോഗിച്ച് കത്തിക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി.

കൊതുകിന്റെ ശല്യമുള്ള സമയങ്ങളില്‍ അല്‍പ്പം വെളുത്തുള്ളി ചീനചട്ടിയില്‍ നന്നായി ചൂടാക്കാം. ഇവയുടെ മണം കൊതുകിനെ തുരത്തുന്നു. 

കുരുമുളക്

കുരുമുളകിന്റെ മണവും കൊതുകിനെ തുരത്താന്‍ നല്ലതാണ്. കുരുമുളകിന്റെ എണ്ണ വിപണിയില്‍ ലഭ്യമാണ്. ഇത് ഓയില്‍ ബര്‍ണറില്‍ ഇട്ട് കത്തിച്ചാല്‍ കൊതുക് ശല്യം കുറയും.

Content Highlights: ways to get rid of mosquitoes inside the house