വേനല്‍ക്കാലം എത്തിയതോടെ നമ്മുടെ വീടുകളെല്ലാം ചൂളകള്‍ക്ക് സമാനമായി.  വീടുകളിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ തന്നെയാണ് ഇതിന് കാരണം. ഇനി എസി വെക്കാമെന്നു വിചാരിച്ചാലോ പോക്കറ്റ് എപ്പോള്‍ കാലിയായെന്നു ചോദിച്ചാല്‍ മതി. സാമ്പത്തിക നഷ്ടം വരുത്താതെ വീട്ടിലെ ചൂടുകുറയ്ക്കാന്‍ ഫലപ്രദമായ ധാരാളം മാര്‍ഗങ്ങളുണ്ട്.  

ടെറസില്‍  ചെടികള്‍ നടുക

garden
Image credit: Dezeen

നിങ്ങളുടെ വീടിന്റെ ടെറസ് വിശാലമായ ഫുട്‌ബോള്‍ മൈതാനം പോലെ ഒഴിഞ്ഞു കിടക്കുകയായിരിക്കും. ഈ ടെറസാണ് വീടിനെ തീ ചൂളയാക്കുന്നതും.  ടെറസില്‍  പോളിത്തീന്‍ ഷീറ്റും മരത്തടിയും ഉപയോഗിച്ച്  മണ്ണുനിറയ്ക്കാനുള്ള പ്രതലമുണ്ടാക്കി ഇതില്‍ മണ്ണുനിറച്ച് ചെടികള്‍ നടുക. നേരിട്ടുള്ള സൂര്യപ്രകാശത്തെ തടഞ്ഞ് ടെറസിലെ ചൂട് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. പോളീത്തീന്‍ ഷീറ്റ് ഉള്ളതുകൊണ്ട് ചെടിനനയ്ക്കുമ്പോള്‍ വെള്ളം ലീക്കാകുമെന്ന പേടിയേ വേണ്ട.  വീടിനുമുകളിലെ  പച്ചപ്പ് വീടിനുള്ളില്‍ കുളിര്‍മ്മ നിറയ്ക്കുമെന്ന കാര്യത്തിലും സംശയവും വേണ്ട 

ടെറസിന് വെള്ളനിറം 

IndiaMART
Image: IndiaMART


സാധാരണ ടെറസിന്റെ പ്രതലത്തില്‍ ആരും പെയിന്റടിക്കാറില്ല. ഈ വെള്ള പ്രതലം ചൂട് ആകീരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. മഴക്കാലത്ത് ഈ പെയിന്റ് മാഞ്ഞുപോകുമെന്നതില്‍ സംശയമൊന്നും വേണ്ട. അതുകൊണ്ട് ഓരോ വേനലിനു മുമ്പെയുമുള്ള മുന്നൊരുക്കം ടെറസിന് വെള്ളപൂശിതന്നെ തുടങ്ങാം. 

ജനാലകള്‍ 

lady
Image credit: WomenBox 


ക്രോസ് വെന്റിലേഷന്‍ ചൂട് ക്രമീകരിക്കാനുള്ള നല്ലൊരു ഉപാധിയാണ്. രാവിലെയും വൈകുന്നേരവും നിശ്ചിത സമയത്ത് ജനാലകള്‍ തുറന്നിടുന്നതിലൂടെ  ചൂട് കുറയ്ക്കാന്‍ സാധിക്കും. പുലര്‍ച്ചെ 5 മുതല്‍ 8 വരെയും  വൈകുന്നേരം 7 മുതല്‍ 10 വരെയും വീടിന്റെ ജനാലകള്‍ തുറന്നിടുക. ഈ സമയത്ത്  ഹാനികരമായ വായു പുറത്തേക്ക് പ്രവഹിക്കുകയും ശുദ്ധമായ കുളിര്‍മ്മയുള്ള വായു അകത്തേക്ക് പ്രവഹിക്കുകയും ചെയ്യും. 

ജനാലയില്‍ ചെടിനടാം

old farmers
Image credit: Old Farmer's Almanac

ജനാലയ്ക്ക് അരികില്‍ ചെടിനടുന്നത്  ഉഷ്ണം കുറയ്ക്കാനും വരണ്ട കാറ്റ് അകത്ത്  കറയാതിരിക്കാനും സഹായിക്കും. 

ചുമരിലെ  നിറങ്ങള്‍ 

wall
Image credit: houzz.es

ചുമരില്‍ കഴിയുന്നതും ഇളം നിറങ്ങള്‍ ഉപയോഗിക്കുക. ഇളം നിറങ്ങള്‍ ഉള്ളില്‍ ചൂട് നിറയ്ക്കുന്നത് തടയും.

മുളകര്‍ട്ടനുകള്‍

bamboo
Image credit: Alibaba

മുള ഉപയോഗിച്ചുള്ള കര്‍ട്ടനുകള്‍കൊണ്ട്  വീടിനകത്തേക്ക് സൂര്യപ്രകാശം കടക്കുന്നത് തടഞ്ഞാല്‍ ഒരു പരിധിവരെ ചൂട് കുറയ്ക്കാവുന്നതാണ്.

content highlight: Want to keep your home cool this summer?