വീട് വൃത്തിയാക്കാന്‍ ചില വിനാഗിരി ടിപ്‌സുകള്‍


അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല വിനാഗിരി.വീട് വൃത്തിയാക്കാനും ബെസ്റ്റാണ്.

മിക്ക വീടുകളിലും എപ്പോഴും കാണുന്ന ഐറ്റമാണ് വിനാഗിരി. അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല വീട് വൃത്തിയാക്കാനും ബെസ്റ്റാണ്.

  • സിങ്ക് വൃത്തിയാക്കാന്‍
സിങ്കിന്റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ സിങ്കിലിടുക. അല്പനേരത്തിനു ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ മതി.

  • ജനല്‍ വൃത്തിയാക്കാന്‍
വിനാഗിരി വെള്ളവും തുല്യ അളവിലെടുത്ത് ഒരു സ്‌പോഞ്ച് അതില്‍ മുക്കി ജനല്‍ തുടച്ചാല്‍ മതി

  • തറ തുടയ്ക്കാന്‍
അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തറ തുടച്ചാല്‍ നിലം തിളങ്ങും.

  • ഓവന്‍ വൃത്തിയാക്കാന്‍
കാല്‍ കപ്പ് വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി മൈക്രോവേവില്‍ വച്ച് തിളപ്പിക്കുക. ചില്ലുകളില്‍ ആവി വന്നു തുടങ്ങുമ്പോള്‍ ഓഫാക്കി മൈക്രോവേവ് തുടച്ചെടുക്കാം

  • ചില്ലു ഗ്ലാസുകളും പാത്രങ്ങളും വെട്ടിത്തിളങ്ങാന്‍
ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റിനൊപ്പം അല്പം വിനാഗിരി കൂടി മിക്‌സ് ചെയ്ത് കഴുകിയാല്‍ മതി

  • ക്ലാവ് പിടിച്ച ചെമ്പ് ,പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാന്‍
ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും അര കപ്പ് വിനഗറും അല്പം മാവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി പാത്രങ്ങളില്‍ പുരട്ടി പത്ത് മിനിറ്റ് വെക്കുക. ശേഷം വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക

  • ഷവര്‍ വൃത്തിയാക്കാന്‍
ഒരു കപ്പ് വിനാഗിരി ഒരു പ്ലാസ്റ്റിക് കവറിലൊഴിച്ച് ഷവറില്‍ കെട്ടി വയ്ക്കുക. ഒരു ദിവസം മുഴുവന്‍ അങ്ങനെ വച്ചിരന്നതിന് ശേഷം കവര്‍ അഴിച്ചു മാറ്റിയാല്‍ മതി. ഷവറിനകത്തെ അഴുക്കും ചെളിയുമെല്ലാം പോയി ഷവര്‍ തിളങ്ങും.

  • ചവറ്റു കോട്ടയിലെ മണം കളയാന്‍
ഒരു കഷ്ണം ബ്രെഡില്‍ അല്പം വിനഗര്‍ ഒഴിച്ച് കുപ്പയില്‍ വച്ചാല്‍ മതി. അടുത്ത ദിവസത്തേക്ക് ചീത്ത മണം കാണില്ല

  • ഓള്‍ പര്‍പ്പസ് ക്ലീനര്‍
അല്പം വിനാഗിരി വെള്ളവും ഡിഷ്‌വാഷിങ് ലിക്വിഡും കൂടി മിക്‌സ് ചെയ്ത് വച്ചാല്‍ വീട് മുഴുവന്‍ വൃത്തിയാക്കാനുള്ള സംഗതിയായി.

  • ഈച്ചകളെ കുടുക്കാന്‍
ഒരു കപ്പില്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി എടുത്ത് കപ്പ് ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടുക. കവറില്‍ ചെറിയ ദ്വാരങ്ങള്‍ കൊടുത്താല്‍ ഈച്ചകള്‍ കപ്പില്‍ വന്നു വീണോളും

  • വസ്ത്രങ്ങളിലെ ചുളിവ് മാറ്റാന്‍
ഒരല്പം വിനാഗിരി വെള്ളവുമായി മിക്‌സ് ചെയ്തു ചുളിവുള്ള വസ്ത്രങ്ങളില്‍ സ്‌പ്രേ ചെയ്യുക.അഞ്ച് മിനിറ്റ് വച്ചിരുന്നാല്‍ ചുളിവുകള്‍ മാറും. ഇനി അയേണ്‍ ബോക്‌സിന്റെയൊന്നും ആവശ്യമില്ല.

  • ഫ്രിഡ്ജ് വൃത്തിയാക്കാന്‍
വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്തു അതില്‍ തുണി മുക്കി ഫ്രിഡ്ജ് തുടക്കുക. അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ട് ഈര്‍പ്പം തുടച്ചു മാറ്റുക

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented