ത്രത്തോളം വൃത്തിയാക്കിയാലും വീടിനുള്ളില്‍ പൊടി അടിയാതിരിക്കില്ല. എന്നാല്‍ വൃത്തിയാക്കുന്ന രീതികളില്‍ അല്‍പം മാറ്റം വരുത്തിയാല്‍ പൊടിയുടെ തോത് കുറയ്ക്കാന്‍ കഴിയും. 

തുണി കൈയുറകള്‍ ക്ലീനിങ് സൊലൂഷനില്‍ നനച്ച് ഗ്ലാസ്, സ്ഫടികം എന്നിവകൊണ്ടുള്ള വസ്തുക്കള്‍ വൃത്തിയാക്കാം. വലിയ പെയിന്റിങ് ബ്രഷ് ഉപയോഗിച്ച് ജനലുകളിലെ സ്‌ക്രീനും കൊതുകുവലയും പൊടിതട്ടാം. ശേഷം ബ്രഷ് ക്ലീനിങ് മിശ്രിതത്തില്‍ മുക്കി ഇരുവശവും ബ്രഷ് ചെയ്യുക. ഉണങ്ങിയ തുണികൊണ്ട് ഒപ്പിയുണക്കുക.

ചുമരുകളുടെയും ജനലുകളുടെയും ഉയരത്തിലുള്ള കാബിനറ്റുകള്‍ക്കിടയിലെ ഇടുക്കുകള്‍ വാക്വം ക്ലീനര്‍ കൊണ്ട് വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. നേരിയ ക്ലീനിങ് ബ്രഷുകള്‍ കടത്തി വേണം ഇവിടങ്ങളിലെ പൊടിതട്ടാന്‍. നിലത്തുവീഴുന്ന പൊടി വാക്വം ക്ലീനര്‍ കൊണ്ട് നീക്കാം. 

ഫാന്‍, ഷെല്‍ഫുകളുടെ മുകള്‍ഭാഗം, ബുക് ഷെല്‍ഫുകള്‍ എന്നിവ ക്ലീന്‍ ചെയ്യാന്‍ മൈക്രോഫൈബര്‍ തുണിയുള്ള സ്റ്റിക് ആണ് നല്ലത്. അതുപോലെ വീട്ടിനുള്ളില്‍, ചുമരിലോ ബാത്‌റൂമിലോ മറ്റോ നനവേറ്റ് പൂപ്പലുണ്ടാവുന്നുണ്ടെങ്കില്‍ കഴിവതും വേഗം മാറ്റുക. 

മുറിയിലെ വെന്റിലേറ്ററുകളില്‍ അടിയുന്ന പൊടി, സ്റ്റെപ് സ്റ്റൂളില്‍ കയറിനിന്ന് വെറ്റ് മോപ്പോ വാക്വം ക്ലീനറോ ഉപയോഗിച്ച് വൃത്തിയാക്കാം. സീലിങ് ഫാന്‍ വൃത്തിയാക്കുമ്പോള്‍ ആദ്യം നനഞ്ഞ പേപ്പര്‍ ടവ്വല്‍ കൊണ്ടും ശേഷം നനച്ച മൈക്രോഫൈബര്‍ തുണികൊണ്ടും തുടയ്ക്കുക.

സോഫയിലെ പൊടി വാക്വം ക്ലീനര്‍ കൊണ്ട് ശുചിയാക്കുക. കുഷനുകളുടെ കവറുകള്‍ ആഴ്ചയിലൊരിക്കല്‍ മാറ്റണം. ക്ലീനിങ്ങിനൊരുങ്ങുമ്പോള്‍ ഫേസ്മാസ്‌ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Content Highlights: tricks to say goodbye to dust