പ്രതീകാത്മക ചിത്രം | Photo: Getty Images
അവധിക്കാലം തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷത്തോളം നീണ്ട കോവിഡ് നിയന്ത്രണങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം പൊടിപൊടിക്കുന്ന സമയവുമാണിത്. കുടുംബാംഗങ്ങളോടൊന്നിച്ച് വിനോദയാത്ര പോകുന്നതിനുള്ള ഒരുക്കത്തിലായിരിക്കും മിക്കവരും. എന്നാല്‍, ദിവസങ്ങളോളം നീളുന്ന വിനോദയാത്ര പോകുമ്പോള്‍ വീട്ടിലെ ചെടികള്‍ക്ക് കരുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ചെടികളെ പരിപാലിക്കേണ്ട കാര്യമോര്‍ക്കുമ്പോള്‍ പലരും വിനോദയാത്രകള്‍ രണ്ടുദിവസമായി ചുരുക്കുകയാണ് ചെയ്യാറ്. എന്നാല്‍, നിങ്ങളുടെ അസാന്നിധ്യത്തിലും ചെടികള്‍ക്ക് ആവശ്യമായ വെള്ളവും പരിപാലനവും ഉറപ്പുവരുത്താനുള്ള ഏതാനും വഴികള്‍ പരിചയപ്പെടാം.
വെള്ളമൊഴിക്കാം
വീട് വിട്ട് പോകുന്നതിന് തൊട്ടുമുമ്പ് ചെടികള്‍ക്ക് വെള്ളം നല്‍കാം. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ചെടികളെയെല്ലാം അധികം സൂര്യപ്രകാശം ഏല്‍ക്കാത്ത, തണുപ്പുള്ള സ്ഥലങ്ങളിലേക്ക് മാറ്റാം. ഇത് വളരെ വേഗം വെള്ളം വറ്റിപ്പോകുന്നത് തടയും. നന്നായി വെള്ളം ഒഴിച്ചുകൊടുക്കുന്ന ചെടികള്‍ ഒരാഴ്ചയോളം കേടുപാടുകള്‍ കൂടാതെ നില്ക്കും. സെറാമിക്, പ്ലാസ്റ്റിക് ചെടിച്ചട്ടികളെ അപേക്ഷിച്ച് ടെറാകോട്ട ചട്ടികള്‍ മണ്ണില്‍നിന്ന് വേഗത്തില്‍ ജലം ബാഷ്പീകരിക്കും.
തുണിച്ചരട് കൊണ്ട് ചെടി നനയ്ക്കാം
ഒരു പാത്രം നിറയെ വെള്ളം എടുക്കുക. കോട്ടന്‍ തുണികൊണ്ടുള്ള ചരടോ ചകിരി കൊണ്ടുള്ള വള്ളിയോ എടുക്കുക. ചരട് കുറച്ച് സമയം വെള്ളത്തില്‍ മുക്കിവെക്കുക. ശേഷം ഇതിന്റെ ഒരു അറ്റം ചെടിച്ചട്ടിയിലോ ചെടി കുഴിച്ചിട്ട മണ്ണിലോ താഴ്ത്തി വെക്കുക. രണ്ടാമത്തെ അറ്റം വെള്ളം നിറച്ച പാത്രത്തിലും മുക്കി വയ്ക്കാം. പാത്രത്തില്‍ നിന്ന് വെള്ളം മണ്ണിലേക്ക് എത്തിച്ചേരും. ഒന്ന് മുതല്‍ മൂന്നാഴ്ചവരെ ചെടികള്‍ക്ക് ഇത്തരത്തില്‍ വെള്ളം നല്കാന് കഴിയും.
ഡ്രിപ് സിസ്റ്റം
പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ മുകള്‍ ഭാഗത്ത് നിറയെ തുളകള്‍ ഇടാം. വിനോദയാത്ര പോകുന്നതിന് തൊട്ടുമുമ്പായി ഈ കുപ്പിയില്‍ വക്കോളം വെള്ളം നിറച്ച് തലകീഴായി മണ്ണില്‍ താഴ്ത്തിവെക്കാം. കുപ്പിയിലിട്ട തുളകള്‍ മണ്ണില്‍ പൂര്‍ണമായും മറഞ്ഞുവെന്ന് ഉറപ്പുവരുത്തണം. മണ്ണിലെ വെള്ളം കുറയുന്നതിന് അനുസരിച്ച് കുപ്പിയിലെ വെള്ളം മണ്ണിലേക്ക് എത്തുകയും ജലാംശം നിലനില്ക്കുകയും ചെയ്യും. ഒരാഴ്ചയോളം ചെടിക്ക് ഇപ്രകാരം വെള്ളം നല്കാന് കഴിയും.
ടവ്വല്‍ മാജിക്
സിങ്കിലെയോ ബാത്ത് ടബ്ബിലെയോ ഡ്രെയ്നേജ് ദ്വാരം നന്നായി അടച്ചുവെയ്ക്കുക. ഇതില്‍ ഏതാനും ഇഞ്ച് ഉയരത്തില്‍ വെള്ളം നിറയ്ക്കുക. ഈ വെള്ളത്തില്‍ കുറച്ച് ടൈവ്വലുകള് നിരത്താം. ടവ്വല്‍ വെള്ളം വലിച്ചെടുക്കും. അതിനുശേഷം ചെടിച്ചട്ടികള്‍ ഓരോന്നായി ഈ ടൗവ്വലിന് മുകളില്കയറ്റിവയ്ക്കാം. മണ്ണിലെ വെള്ളം ബാഷ്പീകരിച്ച് പോകുന്നതിന് അനുസരിച്ച് ടൗവ്വലിലെ വെള്ളം മണ്ണ് വലിച്ചെടുക്കും.
Content Highlights: indoor and out plants watering system for plants, myhome, tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..