പ്രതീകാത്മക ചിത്രം | Photo: canva.com/
പതിവായി ഭക്ഷണം കഴിക്കുന്ന പാത്രങ്ങളില്‍ മഞ്ഞനിറമുള്ള കറകള്‍ പിടിക്കുന്നത് സാധാരണമാണ്. സാധാരണ സ്‌ക്രബറും സോപ്പും ഉപയോഗിച്ച് കഴുകിയാല്‍ ഇത് പോവില്ല. ശക്തിയായി ഉരച്ച് കഴുകുമ്പോള്‍ പാത്രത്തില്‍ പോറല്‍ വീഴാനുള്ള സാധ്യതയുമുണ്ട്. എളുപ്പത്തില്‍ പാത്രത്തിലെ കറ നീക്കം ചെയ്യാനുള്ള ഏതാനും പൊടിക്കൈകള്‍ പരിചയപ്പെടാം.
വിനാഗിരിയും ഉപ്പും
ഒരു വലിയ പാത്രത്തില്‍ ഒരു കപ്പ് വിനാഗിരി, അര കപ്പ് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പാത്രങ്ങള്‍ ഇട്ടുവയ്ക്കാം. അരമണിക്കൂര്‍ നേരം കാത്തിരിക്കണം. ശേഷം ഇത് പുറത്തെടുത്ത് തണുത്തവെള്ളത്തില്‍ കഴുകിയെടുക്കാം. മൈക്രോഫൈബര്‍ തുണിയുപയോഗിച്ച് ഇനി വൃത്തിയാക്കിയെടുക്കാം.
ബേക്കിങ് സോഡ
വലിയൊരു പാത്രത്തില്‍ ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് പാത്രത്തിലെ കറകള്‍ അടിഞ്ഞുകൂടിയ ഭാഗത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം പാത്രം കഴുകിയെടുക്കാം.
നാരങ്ങാനീര്
വലിയൊരു പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേര്‍ക്കുക. ഇത് മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് പാത്രത്തിലെ കറയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് 20-25 മിനിറ്റ് നേരം കാത്തിരിക്കുക. ശേഷം തുണി ഉപയോഗിച്ച് ഇത് വൃത്തിയാക്കാം.
ചൂട് വെള്ളം
ഒരു വലിയ ബക്കറ്റില്‍ നല്ല ചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് പാത്രങ്ങള്‍ ഇറക്കിവെക്കുക. അര മണിക്കൂറ് കാത്തിരിക്കാം. വെള്ളം നന്നായി തണുത്തശേഷം പാത്രങ്ങള്‍ ഓരോന്നായി എടുത്ത് മൈക്രോഫൈബര്‍ തുണിയുപയോഗിച്ച് വൃത്തിയാക്കിയെടുക്കാം.
Content Highlights: to remove yellow stains from crockeries, kitchen tips, myhome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..