നോണ്‍സ്റ്റിക് പാത്രങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കാം; ടിപ്‌സ് പങ്കുവെച്ച് ഷെഫ്


പ്രതീകാത്മക ചിത്രം | Photo: canva.com/

അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് നോണ്‍ സ്റ്റിക് പാത്രങ്ങള്‍. പാചകവാതകത്തിന്റെ കുറച്ചുള്ള ഉപയോഗം, എളുപ്പത്തിലുള്ള പാചകം എന്നിവയെല്ലാം മുന്‍നിര്‍ത്തിയാണ് ഭൂരിഭാഗം പേരും നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത്. സാധാരണ നോണ്‍സ്റ്റിക് പാത്രങ്ങളുടെ ആയുസ്സ് നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ്. എന്നാല്‍, മിക്ക പാത്രങ്ങളും ഒരു വര്‍ഷം തന്നെ തികയ്ക്കാറില്ല. നോണ്‍സ്റ്റിക് പാത്രങ്ങളുടെ ഉള്ളിലെ കറുത്ത കോട്ടിങ് ഇളകിപോകുന്നതാണ് പ്രധാനകാരണം. ഇത്തരം പാത്രങ്ങള്‍ ഉപേക്ഷിക്കുകയല്ലാതെ വേറെ നിവൃത്തിയുമില്ല. എന്നാല്‍, ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ വളരെക്കാലം ഉപയോഗിക്കാന്‍ കഴിയുമെന്ന് പറയുകയാണ് പ്രമുഖ ഷെഫായ പങ്കജ് ബദൗരിയ്യ. പാത്രം മേടിക്കുമ്പോള്‍ മുതല്‍ പിന്നീടുള്ള ഉപയോഗത്തിലെല്ലാം സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണെങ്കില്‍ അവ വര്‍ഷങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്ന് അവര്‍ പറയുന്നു. അടുക്കള ഉപകരണങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ള ടിപ്‌സുമായി മിക്കപ്പോഴും ഷെഫ് ഇന്‍സ്റ്റഗ്രാമിലൂടെ ടിപ്‌സുകള്‍ പങ്കുവയ്ക്കാറുണ്ട്. നോണ്‍ സ്റ്റിക് പാത്രങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ടിപ്‌സ് പരിചയപ്പെടാം.

1. പുതിയ നോണ്‍സ്റ്റിക് പാത്രങ്ങള്‍ മേടിക്കുമ്പോള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അത് ചൂടുവെള്ളത്തില്‍ ഡിഷ് വാഷ് ചേര്‍ത്ത് മുക്കി വെക്കുക. ശേഷം സാധാരണ വെള്ളത്തില്‍ കഴുകിയെടുക്കാം.

2. സിലിക്കോണ്‍ അല്ലെങ്കില്‍ തടയില്‍ തീര്‍ത്ത സ്പൂണുകളും ചട്ടുകവും മാത്രം ഉപയോഗിക്കാം.

3. നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഒരിക്കലും ഉയര്‍ന്ന ചൂടില്‍വെച്ച് പാചകം ചെയ്യരുത്.

4. പാചകം കഴിഞ്ഞ ഉടനെ അതേ ചൂടോടു കൂടിയ പാത്രം ഒരിക്കലും തണുത്തവെള്ളം ഉപയോഗിച്ച് കഴുകരുത്. ഇത് പാത്രത്തിനുള്ളിലെ കറുത്ത കോട്ടിങ് വേഗത്തില്‍ ഇളകിപോകാന്‍ കാരണമാകും. പാത്രം ചൂടാറിയ ശേഷം മാത്രം കഴുകുക.

5. പാത്രം കഴുകാന്‍ വീര്യം കുറഞ്ഞ സോപ്പും സ്‌പോഞ്ചും മാത്രം ഉപയോഗിക്കുക. ആദ്യം സോപ്പ് വെള്ളത്തില്‍ പാത്രം കുതിര്‍ത്ത് വെക്കാം. മൂന്ന് മിനിറ്റിന് ശേഷം സ്‌പോഞ്ച് ഉപയോഗിച്ച് കഴുക്കാം. സ്റ്റീല്‍ കൊണ്ടുള്ള സ്‌ക്രബര്‍ ഒരിക്കലും ഉപയോഗിക്കരുത്.

6. പാത്രം കഴുകിയ ശേഷം രണ്ട് തുള്ളി എണ്ണ പാത്രത്തിനുള്ളില്‍ തേച്ച് പിടിപ്പിക്കുന്നത് ആയുസ്സ് വര്‍ധിപ്പിക്കും.

7. ചിലപ്പോള്‍ ഭക്ഷണസാധനം കരിഞ്ഞ് പിടിച്ചത് സ്‌പോഞ്ചും സോപ്പും ഉപയോഗിച്ച് കഴുകിയാലും പോയെന്ന് വരില്ല. അപ്പോള്‍ ബേക്കിങ് സോഡ പേസ്റ്റ് പരുവത്തിലാക്കി തേച്ച് പിടിപ്പിച്ചശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.

Content Highlights: kitchen tips, to increase durability of non stick vessels, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023

Most Commented