നിത്യ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള വസ്തുവാണ് ഉപ്പ്,കറികള്‍ക്ക് രുചി പകരാന്‍ മാത്രമല്ല വീട്ടിലെ മറ്റു പല കാര്യങ്ങള്‍ക്കും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഉപ്പ് കൊണ്ട് പരീക്ഷിക്കാവുന്ന നുറുങ്ങുവിദ്യകള്‍ പരിചയപ്പെടാം

 • തുണികളിലെ ദുർഗന്ധം കളയാന്‍ ഉപ്പും നാരങ്ങാ നീരും പേസ്റ്റാക്കി തുണികളില്‍ പുരട്ടി വെയിലത്ത് വച്ചുണക്കുക. ശേഷം കഴുകിയെടുത്താല്‍ മതി 
 • പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി .20 മിനിറ്റിന് ശേഷം മെഴുക്ക് പൂര്‍ണമായും നീക്കാന്‍ സാധിക്കും. 
 • ഷൂവിലെ ദുർഗന്ധം കളയാന്‍ ഷൂവില്‍ ഉപ്പു വിതറിയാല്‍ മതി. ഉപ്പ് ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ദുർഗന്ധം കളയുകയും ചെയ്യും 
 • ഉറുമ്പ് ശല്യം അവസാനിപ്പിക്കാന്‍ ഉറുമ്പുകള്‍ പോകുന്ന വഴിയില്‍ ഉപ്പ് വിതറിയാല്‍ മതി. 
 • ഫിഷ് ടാങ്ക് വൃത്തിയാക്കാന്‍ ഉപ്പ് കൊണ്ട് ടാങ്കിനകത്ത് ഉരസികഴുകി നല്ല പോലെ വെള്ളമൊഴിച്ച് വൃത്തിയാക്കിയാല്‍ മതി. 
 • പുല്‍ച്ചൂലിന്റെ ആയുസ്സ്  കൂട്ടാന്‍ ഉപ്പിട്ട ചൂടുവെള്ളത്തില്‍ ചൂലിന്റെ തുമ്പ് ഇരുപത് മിനിറ്റ് മുക്കി വച്ചാല്‍ മതി. പിന്നീട് ഉണക്കിയെടുക്കാം 
 • പിച്ചള, ചെമ്പ് പാത്രങ്ങള്‍ തിളങ്ങാൻ ഉപ്പും ധാന്യമാവും വിനാഗിരിയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഒരു തുണിയിൽ കെട്ടി പാത്രങ്ങളില്‍ ഉരസുക . പിന്നീട് ഇളം ചൂടുള്ള സോപ്പ് വെള്ളത്തില്‍ കഴുകിയെടുക്കാം. 
 • തടി കൊണ്ടുള്ള ഫർണീച്ചറുകളിലെ വെള്ളപ്പാട് കളയാന്‍ ഒരു ടീസ്പൂണ്‍ ഉപ്പ് അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി പാടുകളില്‍ ഒരു സ്പോഞ്ച് വച്ച് ഉരസിയാല്‍ മതി. 
 • സിങ്കില്‍ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാന്‍ അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കൊടുത്താല്‍ മതി. കെട്ടി കിടന്ന മാലിന്യം പുറന്തള്ളി ദുർഗന്ധം കളയാന്‍ ഇത് സഹായിക്കും 
 • പാല് കരിഞ്ഞ പാട് പാത്രങ്ങളില്‍ നിന്നും കളയാന്‍ പാത്രം നനച്ച ശേഷം ഉപ്പ് വിതറിയിടുക. 10 മിനിറ്റിന് ശേഷം ഉരച്ച് കഴുകാം. പാലിന്റെ മണവും പോയി കിട്ടും. 
   

Content Highlights: Tips with salt