പ്രതീകാത്മക ചിത്രം | Photo: canva.com/
നഗരപ്രദേശങ്ങളില്‍ വീട് വയ്ക്കുന്നതിലെ പ്രധാനപ്രശ്നം സ്ഥലപരിമിതിയാണ്. കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീടിനാണ് മിക്കവരും മുന്‍തൂക്കം നല്‍കുന്നത്. അങ്ങനെ വരുമ്പോള്‍ മുറികളുടെ പലപ്പോഴും കുറഞ്ഞുപോകും. ചെറിയ കിടപ്പുമുറികള്‍ ആണെങ്കില്‍ പോലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുറിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും.
ചുമരുകള്‍ക്ക് നല്‍കാം ഇളംനിറങ്ങളിലുള്ള പെയിന്റ്
വെളുപ്പ്, ഓഫ് വൈറ്റ് തുടങ്ങിയ നിറങ്ങളിലുള്ള പെയിന്റ് ചുമരുകള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കാം. ഇത്തരം നിറങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് മുറിക്ക് വലുപ്പക്കൂടുതല്‍ തോന്നിപ്പിക്കുന്നു. കടുംനിറങ്ങളിലുള്ള പെയിന്റ് മുറികള്‍ക്ക് നല്‍കിയാല്‍ അത് പ്രകാശം ആഗിരണം ചെയ്യുന്നു. ഇത് മുറി ഇടുങ്ങിയതാണെന്ന് തോന്നിപ്പിക്കും.
വുഡന്‍ ഫ്ളോറിങ് വേണ്ട
വലുപ്പം കുറഞ്ഞ മുറിയാണെങ്കില്‍ മാര്‍ബിളോ വിട്രിഫൈഡ് ടൈലുകളോ ഫ്ളോറിങ്ങിന് നല്‍കാന്‍ ശ്രദ്ധിക്കാം. ഇത് മുറിക്കുള്ളില്‍ കൂടുതല്‍ പ്രകാശം നല്‍കും. ലാമിനേറ്റ് ചെയ്ത വുഡന്‍ ഫ്ളോറിങ്ങും കാര്‍പറ്റ് ടൈലുകളും കിടപ്പുമുറിയില്‍ നല്‍കുന്നത് ഒഴിവാക്കാം.
ബില്‍റ്റ് ഇന്‍ സ്റ്റോറേജ്
കിടപ്പുമുറി ചെറുതെങ്കില്‍ വാഡ്രോബുകളും ഷെല്‍ഫുകളും പരമാവധി ഒതുക്കി നല്‍കുന്നത് ഫ്ളോര്‍ സ്പെയ്സ് വര്‍ധിപ്പിക്കും. ഹൈഡ്രോളിക് ബെഡുകള്‍, സ്റ്റോറേജുകളോട് കൂടിയ വിന്‍ഡോ സീറ്റുകള്‍, ബോക്സ് ബെഡ്സ് എന്നിവയെല്ലാം മികച്ച മാര്‍ഗങ്ങളാണ്.
കണ്ണാടികള്‍ നല്‍കാം
വലുപ്പംകൂടിയ കണ്ണാടികള്‍ വയ്ക്കുന്നത് കിടപ്പുമുറിക്ക് വലുപ്പം തോന്നിപ്പിക്കും. കണ്ണാടികള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ മുറികള്‍ക്ക് വിശാലത തോന്നിപ്പിക്കുന്നു. ജനാലകള്‍ക്ക് എതിര്‍വശത്തോ മുറിയിലെ കൃത്രിമ പ്രകാശത്തിന് എതിരായോ വയ്ക്കുന്നതാണ് ഉത്തമം.
ലളിതമാക്കാം കിടക്കവിരിയും തലയിണയും
കടുപ്പമേറിയ നിറങ്ങളിലുള്ള കിടക്കവിരിയും തലയിണ ഉറയുമെല്ലാം ഒഴിവാക്കാം. പകരം ഇളം നിറങ്ങളും ലളിതമായ പാറ്റേണുകളോട് കൂടിയ കിടക്കവിരികളും കവറുകളും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കിടപ്പുമുറിയുടെ തീമിനോട് ചേരുന്നവയായിരിക്കണം കിടക്കവിരിയും മറ്റും.
വലിയ ജനലുകള്‍ നല്‍കാം
മുറിക്കുള്ളില്‍ എപ്പോഴും പ്രകാശം നിറയുന്നത് വലുപ്പകൂടുതല്‍ തോന്നിപ്പിക്കാന്‍ സഹായിക്കും. കൃത്രിമ ലൈറ്റുകള്‍ക്ക് പകരം വലുപ്പം കൂടിയ ജനലുകള്‍ നല്‍കുന്നത് പകല്‍ സമയങ്ങളില്‍ മുറിയില്‍ കൂടുതല്‍ സൂര്യപ്രകാശം നിറയാന്‍ സഹായിക്കും. ഇത് മുറി വിശാലമായി തോന്നിപ്പിക്കും.
Content Highlights: home decoration, tips to increase bedroom size, myhome, veedu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..