എലിയെ വീട്ടിൽ നിന്ന് തുരത്താൻ ഇതാ ചില ഈസി ടിപ്സ്


1 min read
Read later
Print
Share

ഈസി ടിപ്സ്

Representative Image| Photo: Gettyimages.in

വീടുകളിൽ നിന്ന് എലിയെ തുരത്താൻ എന്താണ് വഴിയെന്ന് ചിന്തിക്കുന്നവരുണ്ട്. എലിക്ക് പാർക്കാൻ സൗകര്യമായ ഇടം ഒരുക്കാതിരിക്കലാണ് പ്രധാനം. ഒപ്പം ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാക്കുന്നതും വീടിന്റെ അങ്ങിങ്ങായുള്ള ഓട്ടകളും തുളകളുമൊക്കെ അടച്ച് സുരക്ഷിതമാക്കുന്നതും എലികളെ തുരത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള ചില വസ്തുക്കൾ കൊണ്ട് എലിയെ തുരത്താനുള്ള വഴികളാണ് താഴെ നൽകിയിരിക്കുന്നത്.

കർപ്പൂരതുളസി തൈലം

എലിശല്യം തടയാൻ മികച്ച വഴിയാണ് കർപ്പൂരതുളസി തൈലം. അൽപം പഞ്ഞിയെടുത്ത് കർപ്പൂരതൈലത്തിൽ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാ​ഗങ്ങളിൽ വെക്കുക. ഇടയ്ക്കിടെ ഇപ്രകാരം ചെയ്യുക വഴി എലികളെ തടയാനാവും. ഒപ്പം വീട്ടിൽ സു​ഗന്ധം നിലനിൽക്കാനും നല്ലതാണ് ഈ വഴി.

ഉള്ളി

ഉള്ളിയുടെ മണവും എലിയെ തുരത്തുന്നതാണ്. ഉള്ളിതൊലി കളഞ്ഞ് വീടിന്റെ പലയിടങ്ങളിലായി വെക്കുന്നത് ഒരുപരിധി വരെ എലിയെ തുരത്തും. പഴകിയ ഉള്ളി ദുർ​ഗന്ധം പരത്തുന്നതിനാൽ ഇവ ദിവസവും മാറ്റാനും ശ്രദ്ധിക്കണം.

വെളുത്തുള്ളി

പ്രാണിശല്യമകറ്റാൻ മാത്രമല്ല എലികളെ തുരത്താനും വെളുത്തുള്ളി മികച്ചതാണ്, അൽപം വെള്ളമെടുത്ത് വെളുത്തുള്ളി കഷ്ണങ്ങളാക്കി സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീടിന്റെ പ്രവേശന ഭാ​ഗങ്ങളിൽ വെളുത്തുള്ളി അല്ലികളാക്കി വെക്കുന്നതും നല്ലതാണ്.

കറുവാപ്പട്ട

ഒരു തുണിയിൽ അൽപം കറുവാപ്പട്ടയെടുത്ത് മൂടി എലിവരാനിടയുള്ള ഭാ​ഗങ്ങളിൽ വെക്കാം.

അമോണിയ

രൂക്ഷ​ഗന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവയാണ് എലികൾ. ചെറിയ പാത്രങ്ങളിലോ അതല്ലെങ്കിൽ സ്പ്രേ ബോട്ടിലിലോ അമോണിയ കലക്കി എലി വരാനിടയുള്ള ഭാ​ഗങ്ങളിൽ വെക്കാം.

Content Highlights: tips to get rid of rats from house

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
home

2 min

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം... വീട് കൊറോണവൈറസ് വിമുക്തമാക്കാം

Mar 14, 2020


mathrubhumi

2 min

പെയിന്റിന്റെ നിറത്തിന് അനുസരിച്ച് മുറികളുടെ വലിപ്പത്തില്‍ മാറ്റം തോന്നുമോ? അറിയേണ്ട കാര്യങ്ങള്‍

Feb 14, 2020


Most Commented