അടുക്കളയിലെ സ്പൂണുകള്‍ വെട്ടിത്തിളങ്ങട്ടെ; എളുപ്പവഴി പങ്കുവെച്ച് ഷെഫ്


വീഡിയോ ഏറെ ഉപകാരപ്രദമാണെന്നും ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കുന്നതിന് നന്ദിയെന്നും നിരവധിപേര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com/

അടുക്കളയില്‍ നിരന്തരം പെരുമാറുന്ന വസ്തുക്കളാണ് സ്പൂണ്, ഫോര്‍ക്ക് മുതലായവ. ദിവസവും ഉപയോഗിക്കുന്നതിനാല്‍, അവയുടെ നിറം മങ്ങാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യവുമാണ്. സാധാരണ ഡിഷ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയാലും അവ ചിലപ്പോള്‍ മങ്ങിയ നിറത്തോടെയായിരിക്കും ഇരിക്കുക. അവയുടെ തിളക്കം വീണ്ടെടുക്കുന്നതിന് എളുപ്പവിദ്യ പങ്കുവയ്ക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഷെഫായ പങ്കജ് ബദൗരിയ. മുമ്പും ഇത്തരം അടുക്കളയില്‍ പ്രയോഗിക്കാന്‍ കഴിയുന്ന പൊടിക്കൈകള്‍ അവര്‍ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോയിലൂടെയാണ് പങ്കജ് പൊടിക്കൈ പരിചയപ്പെടുത്തുന്നത്. ഒരു ചെറിയ ബാസ്‌കറ്റ് എടുത്തശേഷം അതിനുള്ളില്‍ അലൂമിനിയം ഫോയില്‍ നന്നായി വിരിക്കുക. എല്ലാ വശവും മൂടുന്ന വിധത്തിലായിരിക്കണം അലൂമിനിയം ഫോയില്‍ വിരിക്കേണ്ടത്. ശേഷം ഇതിനുള്ളില്‍ അര കപ്പ് ബേക്കിങ് സോഡയും ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പുകൂടി ചേര്‍ക്കുക. ഇതിലേക്ക് ഒരു കപ്പ് വൈറ്റ് വിനേഗര്‍ കൂടി ചേര്‍ക്കാം. ശേഷം ചൂട് വെള്ളം കൂടി ഇതിലേക്ക് ഒഴിക്കാം.



ഈ മിശ്രിതത്തിലേക്ക് സ്പൂണുകള്‍ എല്ലാം 15 മിനിറ്റ് നേരം ഇട്ടുവയ്ക്കാം. ശേഷം സ്പൂണുകള്‍ ഓരോന്നായി എടുത്ത് ഡിഷ് വാഷും സ്‌ക്രബറും ഉപയോഗിച്ച് നന്നായി കഴുകിയെടുക്കാം. സ്പൂണുകളില്‍ ഇനി അഴുക്കുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്. ഇനി സ്പൂണിന് മുകളിലുള്ള വെള്ളം മുഴുവന്‍ ഒരു ടവ്വല്‍ ഉപയോഗിച്ച് തുടച്ചെടുക്കാം. വായുവില്‍ ഉണങ്ങാന്‍ വയ്ക്കുന്നത് സ്പൂണുകള്‍ക്ക് മുകളില്‍ വെള്ളത്തിന്റെ കറ പറ്റിയിരിക്കാന്‍ കാരണമായേക്കും.

വീഡിയോ ഏറെ ഉപകാരപ്രദമാണെന്നും ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കുന്നതിന് നന്ദിയെന്നും നിരവധിപേര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: tips to deep clean cutlery, kicthen tips, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented