ച്ചക്കറികൾ അരിയാനും മത്സ്യമാംസങ്ങൾ കഷ്ണങ്ങളാക്കാനുമൊക്കെ പ്ലാസ്റ്റിക് ചോപ്പിങ് ബോർഡ് ഉപയോ​ഗിക്കുന്നവരുണ്ട്. ഉപയോ​ഗിച്ച് അധികം കഴിയുമ്പോഴേക്കും കറയും മറ്റും പിടിച്ച് ചോപ്പിങ് ബോർഡിന്റെ നിറം മാറുകയും ചെളിപിടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പലപ്പോഴും ഇവ എത്ര ഉരച്ചു കഴുകിയാലും പോവുകയുമില്ല. അത്തരം സാഹചര്യത്തിൽ എന്തു ചെയ്യണമെന്നു പങ്കുവെക്കുകയാണ് ഒരു യുവതി. 

കരോലിന മക്വാലി എന്ന യുവതിയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ എളുപ്പവഴി പങ്കുവെച്ചിരിക്കുന്നത്. അതിനായി ബേക്കിങ് സോഡയും നാരങ്ങയും വിനാ​ഗിരിയുമാണ് കരോലിന ഉപയോ​ഗിക്കുന്നത്. ഇനി ഇവയുപയോ​ഗിച്ച് എങ്ങനെ ചോപ്പിങ് ബോർഡ് വൃത്തിയാക്കുമെന്നതിന്റെ വീഡിയോയും കരോലിന പങ്കുവെച്ചിട്ടുണ്ട്. 

അതിനായി ആദ്യം ചോപ്പിങ് ബോർഡെടുത്ത് അൽപം ബേക്കിങ് സോഡ വിതറി എല്ലാ ഭാ​ഗത്തും പരത്തുക. ഇനി ഒരുമുറി നാരങ്ങയെടുത്ത് ഇതിലേക്ക് പിഴിയുക. ശേഷം നാരങ്ങയുടെ തൊലി ഉപയോ​ഗിച്ച് നന്നായി ഉരസുക. ഇതിലേക്ക് വിനാ​ഗിരി സ്പ്രേ ചെയ്യുക. ശേഷം സ്ക്രബർ ഉപയോ​ഗിച്ച് നന്നായി ഉരച്ചു വൃത്തിയാക്കുക. കഴുകുമ്പോൾ ചെളി നീങ്ങിയതായി കാണാം. 

Content Highlights: tips to clean chopping board, kitchen tips, home tips, easy hacks at home