പ്രതീകാത്മക ചിത്രം | Photo: canva.com/
ഒരു വീട് പണിയുമ്പോള്‍ ഇന്ന് ഏറെ പ്രധാന്യത്തോടെ ഡിസൈന്‍ ചെയ്യുന്ന ഒന്നാണ് ബാത്ത് റൂം. കേവലം ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് എന്നതിന് പുറമെ കെട്ടിലും മട്ടിലും പുതുമകള്‍ കൊണ്ടുവരുന്ന ഏറ്റവും ആധുനികമായ ബാത്ത് റൂമുകള്‍ സെറ്റ് ചെയ്യുന്നവരും കുറവല്ല. ബാത്ത് റൂമല്ലേ, ആര് കാണുന്നു, ഇത്രയും സൗകര്യങ്ങള്‍ മതി എന്ന ചിന്ത പോയ്മറഞ്ഞിരിക്കുന്നു.
ബാത്ത് റൂം ഒരുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ് അവിടെ വിരിക്കുന്ന ടൈല്‍. ടൈലിന്റെ വലുപ്പം മുതല്‍ പാറ്റേണ്‍ വരെ ഇതില്‍ നിര്‍ണായകമായ ഘടകമാണ്. ബാത്ത്റൂമിനുള്ള ടൈല്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടാം.
ടൈലിന്റെ എണ്ണം
ബാത്ത് റൂമിന് എത്ര ടൈലുകള്‍ ആവശ്യമുണ്ടെന്നത് നേരത്തെ തന്നെ കണക്കുകൂട്ടുന്നത് വളരെ നന്നായിരിക്കും. തറയ്ക്ക് പുറമെ ഭിത്തിയില്‍ പതിക്കുന്നടൈലുകളുടെ എണ്ണവും കൃത്യമായി നേരത്തെ കണക്കുകൂട്ടാം.
ബഡ്ജറ്റ് നിര്‍ണയിക്കാം
ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങിയതാണോയെന്ന് കൃത്യമായി നിര്‍ണയിക്കണം. അല്ലെങ്കില്‍ ഇത് വീടിന്റെ മൊത്തത്തിലുള്ള ബഡ്ജറ്റിനെയും താളം തെറ്റിക്കാം. ഗുണമേന്മയുള്ള ടൈലുകള്‍ തിരഞ്ഞെടുക്കാനും ബഡ്ജറ്റ് നിര്‍ണായകമായ ഘടകമാണ്.
മെറ്റീരിയല്‍
സെറാമിക്, പോര്‍സെലെയ്ന്‍, ഗ്ലാസ്, നാച്ചുറല്‍ സ്റ്റോണ്‍, മൊസൈക്ക്, സിമന്റ് ടൈല്‍ തുടങ്ങി വിഭിന്നമായ ബാത്ത് റൂം ടൈലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എളുപ്പത്തില്‍ പായല്‍ പിടിക്കാനും തെന്നി വീഴാനും സാധ്യതയുള്ളതിനാല്‍ തിളക്കം കുറഞ്ഞ, പരുപരുത്ത പ്രതലത്തോട് കൂടിയ ടൈലുകള്‍ വേണം ബാത്ത് റൂമിനായി തിരഞ്ഞെടുക്കാന്‍.
സെറാമിക്, സെര്സെലെയ്ന് എന്നിവയ്ക്കാണ് എപ്പോഴും ആവശ്യക്കാര്‍ കൂടുതല്‍. കൂടുതല്‍കാലം കേടുകൂടാതെ ഇരിക്കുമെന്നതും വൃത്തിയാക്കാന്‍ എളുപ്പമാണെന്നതും പ്രിയം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ടൈലിന്റെ വലുപ്പം
ബാത്ത് റൂമിന്റെ വലുപ്പത്തിന് അനുസരിച്ച് ടൈലിന്റെ വലുപ്പം നേരത്തെ കണക്കൂട്ടുന്നത് ആവശ്യമില്ലാതെ ടൈല്‍ മുറിക്കുന്നതിനും പാഴ്ചെലവും കുറയ്ക്കും. ചെറിയ ടൈലുകള്‍ നിലത്ത് വിരിക്കാന്‍ തിരഞ്ഞെടുക്കാം. ടൈലുകള്‍ക്കിടയിലെ ഗ്രൗട്ട് ലൈനുകള്‍ വര്‍ധിക്കുന്നത് കൂടുതല്‍ ഗ്രിപ്പ് കിട്ടാന്‍ സഹായിക്കും.
Content Highlights: tips to choose bathroom tiles perfectly, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..