നട്ടും ബോള്‍ട്ടും, ബൈക്കിന്റെയും സൈക്കിളിന്റെയും ഇരുമ്പുഭാഗങ്ങളും  പെട്ടന്ന് തുരുമ്പെടുക്കുന്നുണ്ടോ?. ഇവയിലൊക്കെ അല്‍പം പെട്രോളിയം ജെല്ലിയിട്ട് മിനുക്കിയാല്‍ മതി. പ്രശ്നം തീര്‍ന്നു.

കിച്ചണ്‍ സിങ്കിനരികിലും കുളിമുറിയിലും വെക്കുന്ന സോപ്പുകള്‍ പെട്ടന്ന് അലിഞ്ഞ് കൊഴുക്കുന്നുണ്ടോ? .സോപ്പ് ഒരു കഷ്ണം സ്‌പോഞ്ചിനുമുകളില്‍ വെയ്ക്കുക. അധികമുള്ള ഈര്‍പ്പം സ്‌പോഞ്ചിന് വലിച്ചെടുത്താളും.

ഗൃഹോപകരണങ്ങല്‍ കറയോ പശയോ പാടുവീഴ്ത്തിയിട്ടുണ്ടെങ്കില്‍ പ്രതിവിധിയ്ക്ക് അല്പം ഷേവിങ് ക്രീം അവിടെ പുരട്ടിവെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം ഒരു സ്‌പോഞ്ചുപേയാഗിച്ച് തുടച്ചെടുക്കാം.

ചിലയിനം ടിന്നുകള്‍ വാങ്ങുമ്പോള്‍ ഒപ്പം ഒരു പ്ലാസ്റ്റിക് അടപ്പ് കിട്ടാറില്ലേ?.  ഇത് കളയാതെ സൂക്ഷിച്ച് വെച്ചോളൂ. തേന്‍, എണ്ണ, സലാഡ്  ഡ്രസിങ്ങ് തുടങ്ങി ഒട്ടുന്ന സ്വഭാവമുള്ളവയുടെ കുപ്പികള്‍ ഇതിനു മുകളില്‍  വയ്ക്കാം. നിങ്ങളുടെ ഷെല്‍ഫുകളില്‍ അഴുക്ക് പടരില്ല.

പച്ചക്കറികള്‍ കഴുകാനുള്ള വെജിവാഷ് ഇനി വീട്ടിലുണ്ടാക്കാം. അല്‍പം ചെറുനാരങ്ങാ നീരില്‍ വിനാഗിരി ചേര്‍ത്താല്‍  വെജിവാഷ് റെഡി.

പാറ്റ, കൂറ തുടങ്ങിയ പ്രാണികളെ നശിപ്പിക്കാന്‍ അല്പം പഞ്ചസാരയില്‍ അപ്പക്കാരം കലര്‍ത്തിയേശഷം പ്രാണികള്‍ ഉള്ളയിടങ്ങളില്‍ വിതറണം. പഞ്ചസാരയോടൊപ്പം അപ്പക്കാരവും അകത്താക്കുന്ന പ്രാണികള്‍ പെട്ടെന്നു ചത്തുപോകും.

പാത്രങ്ങളിലും  വസ്ത്രങ്ങളിലുമൊക്കെ  ഒട്ടിനില്‍ക്കുന്ന സ്റ്റിക്കറുകള്‍ കളയാന്‍ വിനാഗിരി സഹായിക്കും. സ്റ്റിക്കറിനുമുകളില്‍ വിനാഗിരി നല്ലവണ്ണം പുരട്ടണം. അല്പം കഴിഞ്ഞാല്‍ ഇത് എളുപ്പത്തില്‍ പറിച്ചെടുക്കാം.

ഒരു ബൗളില്‍ വിനാഗിരി ഒഴിച്ച് തുറന്നുവെയ്ക്കുക. വീട്ടിനകെത്ത ദുര്‍ഗന്ധമോ, മീന്‍മണമോ, പെയിന്റ് മണേമോ എന്തും പോവും. പ്രസവകാലത്തെ തേച്ചുകുളി കാരണം  വസ്ത്രങ്ങളില്‍ മഞ്ഞളിന്റെ പാടുകള്‍ അവേശഷിക്കുന്നുണ്ടോ?. ഈ വസ്ത്രങ്ങളില്‍ തീരെ കുറച്ച് വെള്ളം ഉപേയാഗിച്ച് ബാര്‍സോപ്പ് ഉരച്ച് പിടിപ്പിക്കുക. എന്നിട്ട് വെയിലത്തിട്ട് ഉണക്കണം. ഉണങ്ങിയ തുണികള്‍ വീണ്ടും സാധാരണപോലെ അലക്കിയാല്‍ മഞ്ഞള്‍ക്കറ മാഞ്ഞുപോകും.

hand

മധുരപലഹാരങ്ങളും ചായയുമൊക്കെ വസ്ത്രത്തില്‍ വീണ് ഉണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ നേര്‍പ്പിച്ച വിനാഗിരികൊണ്ട് തുടയ്ക്കാം. വിനാഗിരിയും വെള്ളവും 1:4 എന്ന അനുപാതത്തിലെടുത്ത് വസ്ത്രം തുടച്ചാല്‍ മതി.

വലിഞ്ഞുപോകുന്ന സ്വെറ്ററുകളും കേടാവാന്‍ ഇടയുള്ള വസ്ത്രങ്ങളുമൊക്കെ ഒരു തലയണ ഉറയില്‍ ഇട്ട് റബ്ബര്‍ബാന്‍ഡ് ഇടുക. ഇത് വാഷിങ് മെഷീനില്‍ അലക്കിയെടുക്കാം. 

കിച്ചണ്‍ സിങ്കിലെ സ്റ്റീല്‍ സ്‌ക്രബ്‌ നുറുങ്ങിപ്പോയോ? ഒരു അലുമിനിയം ഫോയില്‍ ചുരുട്ടിക്കൂട്ടിയാല്‍ സ്‌ക്രബ്ബായി ഉപേയാഗിക്കാം. 

യാത്ര പോവുമ്പോള്‍ വഴിയരികിലുള്ള കടകളില്‍ നിന്നും അതുമിതും വാങ്ങിക്കഴിക്കുന്ന ശീലമുണ്ടോ വയറു കുളമായി യാത്ര തന്നെ മുടങ്ങാം. വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ തന്നെ കുഴച്ച അവില്‍, ഉണ്ണിയപ്പം, പഴങ്ങള്‍,വെള്ളം എന്നിവ വാഹനത്തില്‍ കരുതുക. ആരോഗ്യം ഉറപ്പിക്കാം.

ദോശമാവും വെള്ളയപ്പമാവും പുളിച്ച ഉടനെ ഫ്രിഡ്ജില്‍ കയറ്റണം. തണുത്ത മാവ് ഉപയോഗിച്ച് ദേശയും ഇഡലിയും ഉണ്ടാക്കിയാല്‍ രുചി കൂടും.

പിച്ചളപ്പപാത്രങ്ങള്‍ വെട്ടിത്തിളങ്ങാന്‍ ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത ചെറുനാരങ്ങകൊണ്ട് ഉരസുക. പിന്നീട് നന്നായി കഴുകിയെടുക്കാം. ഇതിന് വാളന്‍ പുല്‍യും ഉപേയാഗിക്കാം. മാവ് പുല്‍പ്പിക്കാന്‍ മണ്‍പത്രങ്ങള്‍ ഉപേയാഗിക്കുക. സ്വാദ് കൂടും

അടിപരന്ന കൊച്ചു പാത്രങ്ങള്‍ കൊണ്ട് പരത്തിയാല്‍ നൈസ് ദോശ ഉണ്ടാക്കാം.

grihalehmi
 ഗൃഹലക്ഷ്മി വായിക്കാം

അരിയും ഉഴുന്നും 4:1 അനുപാതത്തിലെടുത്ത് ഒരു സ്പൂണ്‍ ഉലുവയും ചേര്‍ത്ത് നാലു മണിക്കൂര്‍ കുതിര്‍ത്തേശഷം അരയ്ക്കുക. നല്ല മൊരിഞ്ഞ ദോശ റെഡി.

തടിയുപകരണങ്ങളിലെ പാടുകള്‍ കളയാന്‍ ഒരു വാള്‍നട്ട് കൊണ്ട് മൃദുവായി ഉരച്ചാല്‍ മതി.

ലെതര്‍കൊണ്ടുള്ള ഷൂ, ബെല്‍റ്റ്,പേഴ്സ് എന്നിവ അല്പം പാല്‍ ഉപേയാഗിച്ച്  പോളിഷ് ചെയ്താല്‍ വെട്ടിത്തിളങ്ങും.

വീട്ടിനകത്തുപേയാഗിക്കുന്ന തുണികൊണ്ടുള്ള ചവിട്ടികള്‍ രണ്ടുമാസത്തിലൊരിക്കല്‍ വാഷിങ് മെഷീനില്‍ ഇട്ട് അലക്കാം. ചവിട്ടികള്‍ പുത്തനായി മാറും.

തേങ്ങ-മുറി ചീത്തയാവാതിരിക്കാന്‍ ഉപ്പോ വിനാഗിരിേയാ പുരട്ടിവെയ്ക്കണം. ഉടച്ച തേങ്ങാ മുറി തണുത്ത വെള്ളത്തില്‍ ഇട്ടുവെച്ചാലും മതി.തേങ്ങയുടെ കണ്ണുള്ള ഭാഗം ആദ്യം ഉപേയാഗിക്കണം. ഈ ഭാഗമാണ് എളുപ്പത്തില്‍ കേടാവുക. 

തേങ്ങാപ്പാല്‍ കൂടുതല്‍ കിട്ടാന്‍ തേങ്ങ ഉപ്പുചേര്‍ത്ത് പിഴിയുക. നൂല്‍പുട്ടിന്റെ അച്ചില്‍ പിഴിഞ്ഞാലും കൂടുതല്‍ പാല്‍ കിട്ടും. 

plates

വറുത്തരച്ച കറികള്‍ ഉണ്ടാക്കുമ്പോള്‍ എളുപ്പത്തില്‍ തേങ്ങ വറുക്കാന്‍ വഴിയുണ്ട്. ചിരകിയ തേങ്ങ ഒന്ന് മിക്സിയില്‍ കറക്കുക.

പെട്ടന്ന് ഓണാക്കി ഓഫാക്കിയില്ലെങ്കില്‍ തേങ്ങ അരഞ്ഞുപോകും . കറക്കിയ തേങ്ങ വറുത്താല്‍ പെട്ടന്ന് മൂത്തു കിട്ടും.

കൊപ്രക്കഷ്ണങ്ങള്‍ വറുത്തരച്ചാല്‍ കറിയുടെ സ്വാദ് കൂടും.

വെള്ളയപ്പച്ചട്ടി,ദോശക്കല്ല് തുടങ്ങിയവയില്‍ നിന്ന് മാവ് എളുപ്പത്തില്‍ വിട്ടുപോരുന്നില്ലേ? ഇവയില്‍ അല്പം എണ്ണ പുരട്ടിയേശഷം ഒരു കോഴിമുട്ട ഉടച്ചൊഴിച്ച് ചിക്കിയെടുക്കണം. അതിനുശേഷം പലഹാരങ്ങള്‍ ഉണ്ടാക്കിയാല്‍ ഒട്ടും ഒട്ടിപ്പിടിക്കില്ല. 

എണ്ണമയം അധികമായി മുടി ഒട്ടിപ്പിടിച്ചിരുന്നാല്‍ ഇനി നോ പ്രോബ്ലം. കുറച്ച് ധാന്യപ്പൊടി തടവിയശേഷം മുടി കഴുകിയാല്‍ മതി. ഷാമ്പൂ ഇട്ടപോലെ സില്‍ക്കിയാവും മുടി.

വസ്ത്രങ്ങളില്‍ പുല്ലിന്റെയും ചെടികളുടെയും കറ വീണോ? ഈ ഭാഗത്ത് അല്പം പഞ്ചസാരക്കുഴമ്പ് പുരട്ടിയശേഷം കഴുകിയാല്‍ മതി.

വസ്ത്രങ്ങളില്‍ വീണ മഷിയുടെ പാട് കളയാന്‍ അല്പം ചെറുനാരങ്ങാനീര് പുരട്ടി ഉണക്കുക. പിന്നീട് സാധാരണപോലെ അലക്കിയെടുക്കാം.