പ്പോള്‍ കുടുംബത്തിന്റെ ഇടം കൂടിയാണ് അടുക്കളകള്‍. അടുക്കളയെ സുരക്ഷിതമായ ഇടമാക്കി മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. അടുക്കളയില്‍ ജോലികള്‍ ചെയ്യുമ്പോള്‍ പൊള്ളല്‍ പോലുള്ള സംഭവങ്ങള്‍ പലര്‍ക്കും അനുഭവമുണ്ടാകും.ഇങ്ങനെയുള്ള ചെറുതും വലുതുമായ അപകടങ്ങളൊഴിവാക്കാന്‍ ചില വഴികളുണ്ട്. 

1. തിടുക്കപ്പെട്ട് ചൂടുള്ള പാത്രങ്ങള്‍ കൈകൊണ്ട് എടുത്തു മാറ്റരുത്. പാത്രം തൊടുകയോ കൈയില്‍ നിന്ന് വീഴുകയോ ചെയ്യുമ്പോള്‍ പൊള്ളാനിടയുണ്ട്. അതുകൊണ്ട് തെര്‍മല്‍ പാഡ് ഹീറ്റ് പ്രൂഫ് ഹാന്‍ഡ് ഗ്ലൗസുകള്‍ ഉപയോഗിക്കാം

2. ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയ്ക്കാന്‍ ഹോട്ട് പാഡുകളുപയോഗിക്കാം

3. ഫുഡ് പ്രൊസസറിലും ബ്ലൈന്‍ഡറിലും അതുപയോഗിക്കുന്ന സമയത്ത് കൈയിടാതിരിക്കുക. മൂര്‍ച്ചയേറിയ ബ്ലേഡുകള്‍ കൊണ്ട് വിരലുകള്‍ മുറിയാനിടയാകും. 

4. സ്‌മോക്ക് സെന്‍സറുകളും വിപണിയില്‍ ലഭ്യമാണ്. വീട്ടിലെ ഷോര്‍ട്ട് സര്‍ക്യൂട്ടുകളറിയാന്‍ ഇവ സഹായിക്കും.

5. വീട്ടില്‍ ഗ്യാസ് ലീക്ക് ഡിറ്റക്ടറുകള്‍ ഘടിപ്പിക്കാം. അടുക്കളയിലെ ഗ്യാസ് സിലണ്ടറിന് ചോര്‍ച്ചയുണ്ടെങ്കില്‍ വേഗത്തില്‍ കണ്ടുപിടിക്കാനാവും.

6. അടുക്കളയില്‍ നിര്‍ബന്ധമായും ഒരു പ്രഥമശുശ്രൂഷാ കിറ്റ് വയ്ക്കണം

7. കിച്ചണ്‍ കൗണ്ടര്‍ ടോപ്പ്, കോണുകളുള്ള സ്ഥലങ്ങള്‍ എന്നിവ സംരക്ഷണ ഗാര്‍ഡുകളോ കുഷിനിങ്ങോ കൊണ്ട് മറച്ചു വയ്ക്കാം

8. വലിച്ചു തുറക്കാന്‍ സാധ്യതയുള്ള കാബിനറ്റുകള്‍, അലമാരകള്‍ എന്നിവയില്‍ കുട്ടികള്‍ക്ക് തുറക്കാന്‍ കഴിയാത്ത പൂട്ടുകള്‍, കൊളുത്തുകള്‍ എന്നിവ വയ്ക്കാം.

9. തെന്നിവീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗ്രിപ്പുള്ള കിച്ചണ്‍ മാറ്റ് ഇടാം

10 ലിക്വിഡ് ക്ലീനറുകള്‍ കുട്ടികള്‍ക്ക് കൈയെത്താത്ത വിധം മുകളിലുള്ള കബോര്‍ഡുകളില്‍ വച്ച് ലോക്ക് ചെയ്യാം

11. ഗ്യാസ്, സ്റ്റൗ, ഇന്‍ഡക്ഷന്‍ സ്റ്റൗ എന്നിവ ഉപയോഗത്തിന് ശേഷം ഓഫ് ചെയ്യാം. ഇവയില്‍ ചൈല്‍ഡ് റെസിസ്റ്റന്റ് നോബ് കവര്‍ ഉപയോഗിക്കുക.

12 ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുട്ടികളെ അടുക്കളയില്‍ ഇരുത്തുകയാണെങ്കില്‍ ഹൈ ചെയറില്‍ സീറ്റ് ബെല്‍റ്റ് ഇട്ട് ഇരുത്തുന്നതാണ് നല്ലത്. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights:  Tips for improved kitchen safety