ഫ്‌ളാറ്റില്‍ ഔഷധച്ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


ഫ്‌ളാറ്റിലും അപ്പാര്‍ട്ട്‌മെന്റിലും താമസമാക്കിയവര്‍ക്കും ചെടിച്ചട്ടിയിലും ചെറിയ ചാക്കിലുമൊക്കെയായി ഈ ചെടികള്‍ വളര്‍ത്താം.

പ്രതീകാത്മക ചിത്രം | Photo: canva.com/

അടുക്കള ആവശ്യങ്ങള്‍ക്കും വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കുമായി വീട്ടില്‍ ഔഷധച്ചെടികള്‍ വളര്‍ത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. തുളസി, പനിക്കൂര്‍ക്ക, മല്ലിയില, പുതിന, കറിവേപ്പില തുടങ്ങിയ ചെടികളെല്ലാം വീട്ടില്‍ തന്നെ നട്ടുനനച്ച് വളര്‍ത്താന്‍ കഴിയും. ഫ്‌ളാറ്റിലും അപ്പാര്‍ട്ട്‌മെന്റിലും താമസമാക്കിയവര്‍ക്കും ചെടിച്ചട്ടിയിലും ചെറിയ ചാക്കിലുമൊക്കെയായി ഈ ചെടികള്‍ വളര്‍ത്താം. ഇത്തരം ചെടികള്‍ അധികം ബുദ്ധിമുട്ടുകള്‍ കൂടാതെ വളര്‍ത്തിയെടുക്കാനുള്ള പൊടിക്കൈകള്‍ പരിചയപ്പെടാം.

പതിവായി ഉപയോഗിക്കുന്ന ചെടികള്‍ തിരഞ്ഞെടുക്കാം

ഭക്ഷണാവശ്യങ്ങള്‍ക്കും മറ്റുമായി പതിവായി ഉപയോഗിക്കുന്ന ചെടികള്‍ തിരഞ്ഞെടുക്കാം. അലര്‍ജിയും മറ്റും തടയുന്ന തുളസി, കറിവേപ്പില, പുതിന, മല്ലിയില എന്നിവയെല്ലാം നട്ടുവളര്‍ത്താം. അധികം പരിപാലനമില്ലാതെ, ചെറിയ ചട്ടിയിലും ഇവ വളര്‍ത്താന്‍ കഴിയുന്നതാണ്.

ജനാലയ്ക്ക് അടുത്തായി വയ്ക്കാം

ചെടികള്‍ സൂര്യപ്രകാശം കിട്ടുന്ന വിധത്തില്‍ വേണം ക്രമീകരിക്കാന്‍. ജനലിനോട് ചേര്‍ന്ന് ഇവ വയ്ക്കുന്നത് ദിവസം കുറഞ്ഞത് നാല് മണിക്കൂറുകളെങ്കിലും സൂര്യപ്രകാശം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താം.

ഹാങ്ങിങ് പോട്ടുകള്‍

ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമുള്ള പ്രധാന വെല്ലുവിളി സ്ഥലപരിമിതിയാണ്. അതിനാല്‍, കൂടുതല്‍ ചെടികള്‍ വളര്‍ത്താന്‍ ഹാങ്ങിങ് പോട്ടുകള്‍(തൂക്കിയിടാന്‍ കഴിയുന്ന ചെടിച്ചട്ടികള്‍) ഏറെ അനുയോജ്യമാണ്. കൂടാതെ ചെടികള്‍ക്ക് ആവശ്യമായ സൂര്യപ്രകാശം ഉറപ്പുവരുത്താനും കഴിയും.

ഒതുക്കമുള്ള ചെടികള്‍ തിരഞ്ഞെടുക്കാം

അധികം പടര്‍ന്ന് കയറാത്ത ചെടികളായിരിക്കും ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും വളര്‍ത്താന്‍ അനുയോജ്യം. മല്ലിയില, പുതിന, തുളസി എന്നിവയെല്ലാം ഇത്തരത്തില്‍ വളര്‍ത്താം.

ചെടികള്‍ക്ക് വളരാന്‍ സ്ഥലം നല്‍കാം

എത്ര ചെടികള്‍ വളര്‍ത്തിയാലും അവയ്ക്കാല്ലാം വളരാനുള്ള സ്ഥലം ഉണ്ടെന്നും ആവശ്യത്തിന് വായു സഞ്ചാരം ലഭ്യമാണെന്നും ആദ്യമേ ഉറപ്പ് വരുത്തണം. ഓരോ ചെടിയും ഓരോ ചട്ടിയിലാക്കി വെക്കുന്നതാണ് ഉത്തമം. പുതിന പോലുള്ള ചെടി വേഗത്തില്‍ വളരുന്നതും മറ്റ് ഇടങ്ങളിലേക്ക് പടര്‍ന്നു കയറാന്‍ സാധ്യതയുള്ളവയുമാണ്.

സ്ഥിരമായി നിരീക്ഷിക്കാം

ചെടികള്‍ ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പിന്നീട് വിളവെടുക്കാനായി മാത്രം അതിന്റ അരികില്‍ പോകരുത്. കൃത്യമായ പരിചരണം ചെടികള്‍ക്ക് ആവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ ചെടികള്‍ക്ക് വെള്ളവും വളവും ലഭ്യമായെന്ന് ഉറപ്പുവരുത്തണം.

Content Highlights: home tips, tips for growing herbs at home, myhome

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented